---
title: "തിങ്കളാഴ്ച നടത്താനിരുന്ന മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം മാറ്റി."
english_title: "The strike by petrol pump workers in Mahe, which was scheduled for Monday, has been postponed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307470/the-strike-by-petrol-pump-workers-in-mahe-which-was-scheduled-for-monday-has-been-postponed"
published_at: "2025-08-09T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689715ee5f947_download_(1).jfif"
keywords: []
---

# തിങ്കളാഴ്ച നടത്താനിരുന്ന മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികളുടെ സമരം മാറ്റി.

> **Lead Summary:** മാഹി:മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ 11-ന് നടത്താൻ നിശ്ചയിച്ച 24 മണിക്കൂർ സൂചനാ പണിമുടക്ക് മാറ്റിവെച്ചു. മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറുമായി തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം മാറ്റിയത്.

## Article Content

മാഹി:മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ 11-ന് നടത്താൻ നിശ്ചയിച്ച 24 മണിക്കൂർ സൂചനാ പണിമുടക്ക് മാറ്റിവെച്ചു. മാഹി അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാറുമായി തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം മാറ്റിയത്.

ഇതനുസരിച്ച് 14-ന് ലേബർ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ ശമ്പള വർധന സംബന്ധിച്ച ചർച്ച നടത്താമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം മാറ്റിവെച്ചത്. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് വി. ജയബാലു, പി.സി. പ്രകാശൻ (സിഐടിയു), സത്യൻ കുനിയിൽ, കെ. അനീഷ് (ബിഎംഎസ്), കെ. മോഹനൻ (ഐഎൻടിയുസി) എന്നിവരാണ് അഡ്മിനിസ്ട്രേ റ്ററെ കണ്ട് ചർച്ച നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307470/the-strike-by-petrol-pump-workers-in-mahe-which-was-scheduled-for-monday-has-been-postponed)