---
title: "സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് ആശുപത്രികളിലൊന്ന് ; 12 നിലകളിലായി പടുത്തുയർത്തിയ  കൂത്ത്പറമ്പ് താലൂക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം ഉദ്ഘാടന സജ്ജം"
english_title: "One of the largest taluk hospitals in the state; The 12-storey Koothparamba Taluk Super Specialty Hospital building is all set to be inaugurated."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307421/one-of-the-largest-taluk-hospitals-in-the-state-the-12-storey-koothparamba-taluk-super-specialty-hospital-building-is-all-set-to-be-inaugurated"
published_at: "2025-08-09T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896f30768280_Untitled-3_copy.jpg"
keywords: []
---

# സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് ആശുപത്രികളിലൊന്ന് ; 12 നിലകളിലായി പടുത്തുയർത്തിയ  കൂത്ത്പറമ്പ് താലൂക്ക് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടം ഉദ്ഘാടന സജ്ജം

> **Lead Summary:** കൂത്തുപറമ്പ്:സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് ആശുപത്രി കെട്ടിടങ്ങളില്‍ ഒന്നായ കൂത്തുപറമ്പ് താലൂക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. അത്യാധുനിക സജ്ജീകരണങ്ങളോടെ12 നിലകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടിടം

## Article Content

കൂത്തുപറമ്പ്:സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് ആശുപത്രി കെട്ടിടങ്ങളില്‍ ഒന്നായ കൂത്തുപറമ്പ് താലൂക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിന് സജ്ജമായി. അത്യാധുനിക സജ്ജീകരണങ്ങളോടെ12 നിലകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന കെട്ടിടം

ആരോഗ്യ മേഖലയ്ക്ക് വന്‍ കുതിപ്പേകും. രണ്ട് ബേസ്‌മെന്റ്ഗ്രൗണ്ട് ഫ്‌ലോര്‍ ഉള്‍പ്പെടെ പന്ത്രണ്ട് നിലകളോട് കൂടിയ കെട്ടിടത്തില്‍ ലിഫ്റ്റ് ഉള്‍പ്പെടെ രോഗികള്‍ക്ക് ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ താലൂക്ക് ആശുപത്രികളിലൊന്നാവുകയാണ് കൂത്തുപറമ്പ്താലൂക്ക് ആശുപത്രി.

രണ്ട് ബേസ്‌മെന്റ്ഗ്രൗണ്ട് ഫ്‌ലോര്‍ഉള്‍പ്പെടെ പന്ത്രണ്ട് നിലകളോട് കൂടിയ കെട്ടിടത്തില്‍ലിഫ്റ്റ് ഉള്‍പ്പെടെരോഗികള്‍ക്ക് ആവശ്യമായ എല്ലാ ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ്

പരിമിതികളാല്‍ വീര്‍പ്പുമുട്ടുന്ന കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിട സമുച്ചയം ഒരുക്കാനായത്.

2020ല്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് തറകല്ലിട്ടത് .പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തികള്‍ അതിവേഗത്തില്‍ ആയി.കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയാണ്പുതിയ കെട്ടിടത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തിയത്59.23 കോടി ചിലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സോസൈറ്റിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

52.30 കോടി രൂപ നബാര്‍ഡ് വായ്പയും ബാക്കി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതവുമാണ്. തിരിച്ചടവ് ചുമതല സംസ്ഥാന സര്‍ക്കാറിനാണ്. പന്ത്രണ്ട് നിലകളില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ വന്‍കിട സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും.കൂത്തുപറമ്പിന്റെ ആരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് താലൂക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ആയതോടെ ഉണ്ടാവുകയെന്ന് കെ പി മോഹനന്‍ എം എല്‍ എ പറഞ്ഞു.

അത്യാഹിത വിഭാഗം, ഒ പി വിഭാഗം, ലാബ്, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്ററോട് കൂടിയ ലേബര്‍ റൂം, ഓഫ്താല്‍ ഒ പി, ഓഫ്താല്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സി എസ് യു, മെഡിസിന്‍ ഐ സി യു, സര്‍ജിക്കല്‍ ഐ സി യു, പോസ്റ്റ് ഒ പി, പോസ്റ്റ് നാറ്റല്‍ വാര്‍ഡ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും സര്‍ജിക്കല്‍ വാര്‍ഡുകള്‍, ഫാര്‍മസി,മലിന ജല ശുദ്ധീകരണ പ്ലാന്റ്, മരുന്ന് സൂക്ഷിക്കുന്ന മുറി, ഇലക്ട്രിക്കല്‍ റൂം,

സ്റ്റാഫ് റൂം, ചെയിഞ്ചിങ്ങ് റൂം,മോര്‍ച്ചറി തുടങ്ങി ഒരു സ്പെഷാലിറ്റി ആശുപത്രിക്ക് ആവശ്യമായ എല്ലാ വിധസംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കിആഗസ്റ്റ് മാസം തന്നെ ഉദ്ഘാടനത്തിന് സജ്ജമാകുമെന്ന് കൂത്തുപറമ്പ നഗരസഭ ചെയര്‍പേഴ്‌സണ്‍ വി സുജാത പറഞ്ഞു, ഡയാലിസിസ് യൂണിറ്റ്, ഫിസിയോ തെറാപ്പി സെന്റര്‍ എന്നിവ നിലവില്‍ പ്രവര്‍ത്തിക്കുന്ന തൊട്ടടുത്ത കെട്ടിടത്തില്‍ തന്നെ തുടരും.

നിലവിലുള്ള ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിഎത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്. ഒ പി വിഭാഗത്തില്‍ മാത്രം ആയിരത്തി അഞ്ഞൂറോളം ആളുകളാണ് ദിവസവും ചികിത്സ തേടിയെത്തുന്നത്. . മള്‍ട്ടി സ്പെഷാലിറ്റി സംവിധാനം പ്രവര്‍ത്തനം തുടങ്ങൂന്നതോടെ ആളുകളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കും. മലയോര മേഖലയില്‍ നിന്നടക്കം ആളുകള്‍ ചികിത്സ തേടി എത്തുമെന്നാണ് കണക്കാക്കുന്നത്.

നിലവില്‍ 90 സ്ഥിരം ജീവനക്കാരും 60 താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടെ150 ജീവനക്കാരണ് താലൂക്ക് ആശുപത്രിയില്‍ സേവനം ചെയ്യുന്നത്. മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നത്തോടെ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് വേണ്ടിവരും. 108 ജീവനക്കാര്‍ കൂടി ഉണ്ടെങ്കിലേ പുതിയ കെട്ടിടത്തില്‍ പൂര്‍ണ്ണ തോതിലുള്ള പ്രവര്‍ത്തനം സാധ്യമാകൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

ജീവനക്കാരുടെ തസ്തിക വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ആശുപത്രി അധികൃതര്‍ സംസ്ഥാന സര്‍ക്കാരിന് പ്രപ്പോസല്‍ നല്‍കിയിട്ടുണ്ട്. ഉടന്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ മിനുക്ക് പണികളാണ് ഇപ്പോള്‍ നടന്നു വരുന്നത് . ഉപകരണങ്ങളും ഫര്‍ണിച്ചറുകളും സ്ഥാപിച്ച് ഉദ്ഘാടനം ഉടന്‍ നടത്തുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307421/one-of-the-largest-taluk-hospitals-in-the-state-the-12-storey-koothparamba-taluk-super-specialty-hospital-building-is-all-set-to-be-inaugurated)