---
title: "കോഴിക്കോട് ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം"
english_title: "Youth dies after being hit by tipper lorry in Balussery, Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307234/youth-dies-after-being-hit-by-tipper-lorry-in-balussery-kozhikode"
published_at: "2025-08-08T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895a78b9f244_689573ee0f423_zsdf.jpg"
keywords: []
---

# കോഴിക്കോട് ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട് ബാലുശ്ശേരിയിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തുരുത്തിയാട് കോളശേരി മീത്തൽ ബിജീഷ് സജിൻ ലാൽ എന്നിവരാണ് മരിച്ചത്.

## Article Content

കോഴിക്കോട് ബാലുശ്ശേരിയിൽ ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. തുരുത്തിയാട് കോളശേരി മീത്തൽ ബിജീഷ് സജിൻ ലാൽ എന്നിവരാണ് മരിച്ചത്.

പോലീസ് സ്റ്റേഷന് സമീപം ബ്ലോക്ക് റോഡ് ജംഗ്ഷനിൽ വെച്ച് ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറയുകയും തുടര്‍ന്ന് എതിര്‍ ദിശയില്‍ വന്ന ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു. മുൻപും ഈ പരിസരത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടിൽ എത്തിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307234/youth-dies-after-being-hit-by-tipper-lorry-in-balussery-kozhikode)