---
title: "ചമ്പാട് മാക്കുനി പ്രദേശത്ത് വെള്ളം കയറുന്നത് തടയാൻ സമഗ്ര പദ്ധതിയുമായി യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി ; മാഹി എം എൽ എ രമേശ് പറമ്പത്ത് വേലഞ്ചിറ സന്ദർശിച്ചു."
english_title: "UDF Pannyannur Panchayat Committee with a comprehensive plan to prevent water ingress in the Champad Makkuni area; Mahi MLA Ramesh Parambath visited Velanchira."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307204/udf-pannyannur-panchayat-committee-with-a-comprehensive-plan-to-prevent-water-ingress-in-the-champad-makkuni-area-mahi-mla-ramesh-parambath-visited-velanchira"
published_at: "2025-08-08T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689591dc67db2_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് മാക്കുനി പ്രദേശത്ത് വെള്ളം കയറുന്നത് തടയാൻ സമഗ്ര പദ്ധതിയുമായി യുഡിഎഫ് പന്ന്യന്നൂർ പഞ്ചായത്ത് കമ്മിറ്റി ; മാഹി എം എൽ എ രമേശ് പറമ്പത്ത് വേലഞ്ചിറ സന്ദർശിച്ചു.

> **Lead Summary:** ചമ്പാട്: ചമ്പാട്മാക്കുനി പ്രദേശത്ത് വെള്ളം കയറുന്നത് പൂർണ്ണമായും തടയാൻ വേലഞ്ചിറ സ്ക്വയറിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ജീവൻ വയ്ക്കുന്നു. ഇതിന്റെ ഭാഗമായി മാഹി എംഎൽഎ രമേശ് പറമ്പത്തും പി ഡബ്ലു ഡി ഉദ്യോഗസ്ഥരും വേലഞ്ചിറ സന്ദർശിച്ചു. യുഡിഎഫ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് എം എൽ എ എത്തിയത്. കരിങ്കൽ ഭിത്തിയുടെ മുകളിൽ മൂന്നടിയോളം ഉയരത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് എം എൽ എ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.

## Article Content

ചമ്പാട്: ചമ്പാട്മാക്കുനി പ്രദേശത്ത് വെള്ളം കയറുന്നത് പൂർണ്ണമായും തടയാൻ വേലഞ്ചിറ സ്ക്വയറിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ജീവൻ വയ്ക്കുന്നു. ഇതിന്റെ ഭാഗമായി മാഹി എംഎൽഎ രമേശ് പറമ്പത്തും പി ഡബ്ലു ഡി ഉദ്യോഗസ്ഥരും വേലഞ്ചിറ സന്ദർശിച്ചു. യുഡിഎഫ് കമ്മിറ്റി നൽകിയ പരാതിയെ തുടർന്നാണ് എം എൽ എ എത്തിയത്. കരിങ്കൽ ഭിത്തിയുടെ മുകളിൽ മൂന്നടിയോളം ഉയരത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കുമെന്ന് എം എൽ എ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.

'പുതുച്ചേരിയെയും, കേരളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വേലഞ്ചിറ.കനത്ത മഴയിൽ പുഴ കവിഞ്ഞൊഴുകി എന്നും വെള്ളം കയറുന്ന പ്രദേശമാണ് ഇവിടം. പുഴമറിഞ്ഞ് വരുന്ന മലവെള്ളം വീടുകളിലേക്ക് ഇരച്ചെത്തുന്നതും നാശനഷ്ടങ്ങളുണ്ടാകുന്നതും എല്ലാ വർഷവും പതിവായിരുന്നു.

എന്നാൽ മാസങ്ങൾക്ക് മുമ്പ് പന്ന്യന്നൂർ പഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേലഞ്ചിറയുടെ ഒരു ഭാഗത്ത് കൂറ്റൻ തടയണ നിർമ്മിച്ച് കയർ ഭൂവസ്ത്രമണിയിക്കുകയായിരുന്നു. ഇതിനു ശേഷം ഈ കാലവർഷത്തിൽ ഈ പ്രദേശത്ത് വെള്ളക്കെട്ടുണ്ടായിരുന്നില്ല.

വേലഞ്ചിറ രണ്ടാംഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി യുഡിഎഫ് സംഘം രമേശ് പറമ്പത്ത് എം എൽ എ യെ കണ്ട് നിവേദനം നൽകി. കാര്യത്തിന്റെ ഗൗരവം കണ്ട് മനസിലാക്കിയ എം എൽ എ പുതുച്ചേരി പിഡബ്ല്യു ഡി അസി എഞ്ചിനീയർ തുളസിങ്കത്തിനൊപ്പം പ്രദേശം സന്ദർശിച്ചു.

മാഹിയുടെ ഭാഗമായ കരിങ്കൽ ഭിത്തി നേരിട്ട് കണ്ട എംഎൽഎ കരിങ്കൽ ഭിത്തിയുടെ മുകളിൽ മൂന്നടിയോളം ഉയരത്തിൽ ഭിത്തി കെട്ടി സംരക്ഷിക്കാം എന്ന് ഉറപ്പ് നൽകി.

യുഡിഎഫ് നേതാക്കളായ പി കെ ഹനീഫ, കെ ശശിധരൻ മാസ്റ്റർ,എൻ ഉണ്ണി മാസ്റ്റർ, ജാഫർ ചമ്പാട്, കെ കെ വത്സൻ, മുൻ മാഹി മുനിസിപ്പൽ കൗൺസിലർ മോഹനൻ,സാജൻ,റഫീഖ് പാറയിൽ, നിങ്കിലേരിമുസ്തഫ, ടി.പി പ്രേമനാഥൻ,എം വി വാസുദേവൻ,സരീഷ് കുമാർ മാക്കുനി, പി പി റഫ്നാസ്, പി വി സുലൈമാൻ,മഹറൂഫ് തവരക്കാട്ടിൽ, പി കെ സമീർ എന്നിവർ കൂടെയുണ്ടായിരുന്നു.

ഒരു പ്രദേശത്തിന്റെയാകെ പ്രശ്നം പരിഹരിക്കാൻ ജനകീയ പങ്കാളിത്തതോടെയാണ് യുഡിഎഫ് തടയിണ നിർമ്മിച്ചതെന്നും പുതുചേരിയുടെ ഭാഗത്ത് കരികൽ ഭിത്തി ഉയരുക കൂടി ചെയ്യുന്നതോടെ വെള്ളം കയറുന്ന പ്രശ്നം പൂർണമായും ഇല്ലാതാകുമെന്നും യുഡിഎഫ് നേതാക്കായ കെ.ശശിധരനും, പി.കെ ഹനീഫയും പറഞ്ഞു.

നിങ്കിലേരി മുസ്തഫ ചെയർമാനായും, സരീഷ് കുമാർ കൺവീനറുമായി 2024 നവംബറിൽ രൂപികരിച്ച കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307204/udf-pannyannur-panchayat-committee-with-a-comprehensive-plan-to-prevent-water-ingress-in-the-champad-makkuni-area-mahi-mla-ramesh-parambath-visited-velanchira)