---
title: "കണ്ണൂരിൽ താമര വാടുമൊ...? ബിജെപി കല്യാശേരി മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ 11 പേർ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്"
english_title: "Will there be a lotus flower in Kannur?... 11 people, including the BJP Kalyassery constituency president, leave the party and join the CPM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307046/will-there-be-a-lotus-flower-in-kannur-11-people-including-the-bjp-kalyassery-constituency-president-leave-the-party-and-join-the-cpm"
published_at: "2025-08-07T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689466e53b5ac_68944088ec05e_bjp.jpg"
keywords: []
---

# കണ്ണൂരിൽ താമര വാടുമൊ...? ബിജെപി കല്യാശേരി മണ്ഡലം പ്രസിഡന്റ് ഉൾപ്പടെ 11 പേർ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക്

> **Lead Summary:** ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് സിപിഐഎമ്മിലേക്ക്. സുമേഷ് അടക്കം ബിജെപി സജീവ പ്രവര്‍ത്തകരായ 11 പേരാണ് സിപിഐഎമ്മില്‍ ചേരുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വിനോദ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് സുമേഷ് പറഞ്ഞു.

## Article Content

ബിജെപി കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് സിപിഐഎമ്മിലേക്ക്. സുമേഷ് അടക്കം ബിജെപി സജീവ പ്രവര്‍ത്തകരായ 11 പേരാണ് സിപിഐഎമ്മില്‍ ചേരുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വിനോദ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് സുമേഷ് പറഞ്ഞു.

ബിജെപി പ്രവര്‍ത്തകരായ ഷിഖില്‍ നാഥ്, ഇ സി സായ്കുമാര്‍, വിജേഷ് നടക്കല്‍, സന്ദീപ് തൃക്കോത്ത്, വി കെ തമ്പാന്‍ എന്നിവരാണ് സുമേഷിനൊപ്പം ബിജെപിയില്‍ ചേരുന്നത്. നിരവധി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത് വരുംകാലങ്ങളിലും തുടരും. കടുത്ത അവഗണനയാണ് ബിജെപിയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും സുമേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307046/will-there-be-a-lotus-flower-in-kannur-11-people-including-the-bjp-kalyassery-constituency-president-leave-the-party-and-join-the-cpm)