---
title: "മാഹിയിൽ 11-ന് പെട്രോൾ പമ്പ് തൊഴിലാളി പണിമുടക്ക്"
english_title: "Petrol pump workers to go on strike in Mahe on 11th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306981/petrol-pump-workers-to-go-on-strike-in-mahe-on-11th"
published_at: "2025-08-07T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689435929e8a5_Untitled-2_copy.jpg"
keywords: []
---

# മാഹിയിൽ 11-ന് പെട്രോൾ പമ്പ് തൊഴിലാളി പണിമുടക്ക്

> **Lead Summary:** മാഹി:മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ശമ്പളവർധന ആവശ്യപ്പെട്ട് 11- ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തുന്നത്.

## Article Content

മാഹി:മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ ശമ്പളവർധന ആവശ്യപ്പെട്ട് 11- ന് 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്തും. ബിഎംഎസ്, സിഐടിയു, ഐഎൻടിയുസി യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തുന്നത്.

പ്രശ്നം ഉടനെ പരിഹരിച്ചില്ലെങ്കിൽ 20 മുതൽ അനിശ്ചിതകാലപണിമുടക്ക് നടത്താനും സംയുക്ത യൂണിയൻ യോഗം തീരുമാനിച്ചിട്ടുണ്ട്.എട്ടിന് രാവിലെ 11-ന് പള്ളൂർ ബിടിആർ മന്ദിരത്തിൽ സംയുക്ത തൊഴിലാളി യൂണിയൻ കൺവെൻഷൻ നടക്കും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306981/petrol-pump-workers-to-go-on-strike-in-mahe-on-11th)