---
title: "സംസ്ഥാനത്ത് റെഡ് അലേർട്ടുകൾ പിൻവലിച്ചു ; കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്"
english_title: "Red alerts withdrawn in the state; Orange alert in Kannur and Kasaragod districts"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306854/red-alerts-withdrawn-in-the-state-orange-alert-in-kannur-and-kasaragod-districts"
published_at: "2025-08-06T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68931d4526057_1739230-extreme-rainfall.jpg"
keywords: []
---

# സംസ്ഥാനത്ത് റെഡ് അലേർട്ടുകൾ പിൻവലിച്ചു ; കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

> **Lead Summary:** സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മുൻപ് പ്രഖ്യാപിച്ച റെഡ് അലേർട്ടുകൾ പിൻവലിച്ചു. പുതിയ മഴ മുന്നറിയിപ്പ് പ്രകാരം വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

## Article Content

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മുൻപ് പ്രഖ്യാപിച്ച റെഡ് അലേർട്ടുകൾ പിൻവലിച്ചു. പുതിയ മഴ മുന്നറിയിപ്പ് പ്രകാരം വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഇതിന്റെ ഭാ​ഗമായി ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടും ആണ് ഓറഞ്ച് ​അലർട്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

നാളെ ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മറ്റന്നാൾ ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ‌ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306854/red-alerts-withdrawn-in-the-state-orange-alert-in-kannur-and-kasaragod-districts)