---
title: "തളിപ്പറമ്പിൽ പോക്സോ കേസിൽ ജയിലിൽ കഴിയുന്ന  പ്രതിക്ക്  രണ്ടാമതും തടവും പിഴയും"
english_title: "Accused in POCSO case in Thaliparampil jailed for second time, fined"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306843/accused-in-pocso-case-in-thaliparampil-jailed-for-second-time-fined"
published_at: "2025-08-06T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68931344b0269_images.jfif"
keywords: []
---

# തളിപ്പറമ്പിൽ പോക്സോ കേസിൽ ജയിലിൽ കഴിയുന്ന  പ്രതിക്ക്  രണ്ടാമതും തടവും പിഴയും

> **Lead Summary:** പതിനാലുകാരിക്ക് നേരേ അതിക്രമം കാട്ടിയ കേസിൽ വെള്ളാട് പാത്തൻപാറയിലെ കുന്നപ്പള്ളിക്കാട്ടിൽ ജോബി വർഗീസിന് രണ്ട് വകുപ്പുകളിലായി മൂന്നുവർഷം വീതം തടവും, 25000 രൂപ വീതം പിഴയും ശിക്ഷ. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷിച്ചത്. 2024 മാർച്ചിലായിരുന്നു സംഭവം. നൃത്തം. പഠി.ക്കാൻ പോകുമ്പോൾ കെട്ടിടത്തിൻ്റെ ഏണിപ്പടിയിൽവെച്ച് അതിക്ര മം കാട്ടിയെന്നാണ് കേസ്.

## Article Content

പതിനാലുകാരിക്ക് നേരേ അതിക്രമം കാട്ടിയ കേസിൽ വെള്ളാട് പാത്തൻപാറയിലെ കുന്നപ്പള്ളിക്കാട്ടിൽ ജോബി വർഗീസിന് രണ്ട് വകുപ്പുകളിലായി മൂന്നുവർഷം വീതം തടവും, 25000 രൂപ വീതം പിഴയും ശിക്ഷ. തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി ആർ. രാജേഷാണ് ശിക്ഷിച്ചത്. 2024 മാർച്ചിലായിരുന്നു സംഭവം. നൃത്തം. പഠി.ക്കാൻ പോകുമ്പോൾ കെട്ടിടത്തിൻ്റെ ഏണിപ്പടിയിൽവെച്ച് അതിക്ര മം കാട്ടിയെന്നാണ് കേസ്.

കുടിയാൻമല എസ്ഐയായിരുന്ന കെ.പി.വി. രാജീവനാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി. 2023 മാർച്ച് 14-ന് വയ'ക്കര പാക്കഞ്ഞിക്കാട് പൊതുറോഡിൽ ഏഴു വയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ ശിക്ഷ അനുഭവിക്കുകയാണ് ജോബി വർഗീസ്. ലൈംഗികാതിക്രമ കേസിൽ മൂന്നുവർഷം തടവും, 50000 രൂപ പിഴയുമാണ് ശിക്ഷ. ജൂലായ് 28-നായിരുന്നു ശിക്ഷിച്ചത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306843/accused-in-pocso-case-in-thaliparampil-jailed-for-second-time-fined)