---
title: "മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ചു പരിക്കേറ്റ കതിരൂർ സ്വദേശിനി മരിച്ചു "
english_title: "Kathiroor native dies after being hit by car while riding bike with son"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306784/kathiroor-native-dies-after-being-hit-by-car-while-riding-bike-with-son"
published_at: "2025-08-06T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892e6d5b3ec5_Untitled-2_copy.jpg"
keywords: []
---

# മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ചു പരിക്കേറ്റ കതിരൂർ സ്വദേശിനി മരിച്ചു 

> **Lead Summary:** കതിരൂർ:മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ചു തെറിച്ചു വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നവീട്ടമ്മ മരിച്ചു.കിഴക്കേ കതിരൂർ കള്ളുഷാപ്പിന് സമീപം നീലാഞ്ജനത്തിൽ പ്രമീളയാണ് മരിച്ചത്.

## Article Content

കതിരൂർ:മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ചു തെറിച്ചു വീണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നവീട്ടമ്മ മരിച്ചു.കിഴക്കേ കതിരൂർ കള്ളുഷാപ്പിന് സമീപം നീലാഞ്ജനത്തിൽ പ്രമീളയാണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടുമണിയോടെ കൂത്തുപറമ്പ് - തലശ്ശേരി റോഡിൽ ഏഴാംമൈലിലായിരുന്നു അപകടം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു.

പരേതനായ ബാലൻ്റെയും വിമലയുടെയും മകളാണ്. ഭർത്താവ്: മോഹനൻ. മക്കൾ: ഷിൻസി, ഷിമിത്ത്, ഷിഗിൽ. മരുമകൾ:രഗിൽ. സഹോദരങ്ങൾ:പ്രകാശൻ, പ്രമോദ്, പ്രവീണ.പരേതയായ പ്രസീനസംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വലിയ വെളിച്ചം ശാന്തിവനത്തിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306784/kathiroor-native-dies-after-being-hit-by-car-while-riding-bike-with-son)