---
title: "ചൊക്ലി രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾക്ക് റാങ്ക് നൽകി"
english_title: "NCC cadets from Chokli Ramvilasam awarded ranks"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306778/ncc-cadets-from-chokli-ramvilasam-awarded-ranks"
published_at: "2025-08-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6892dfc90c7c9_Untitled-1_copy.jpg"
keywords: []
---

# ചൊക്ലി രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾക്ക് റാങ്ക് നൽകി

> **Lead Summary:** വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾക്ക് വിവിധ റാങ്കുകൾ നൽകി.

## Article Content

വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി തലശ്ശേരിയുടെ കീഴിലുള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾക്ക് വിവിധ റാങ്കുകൾ നൽകി.

സർജന്റ് മേജർ ,കോർട്ടർ മാസ്റ്റർ സർജന്റ് ,സർജന്റ് ,കോർപറൽ എന്നി റാങ്കുകൾ ആണ് അമുത ലക്ഷ്മി ,നിവിൻ ,നിയ മനോജ് ,തേജലക്ഷ്മി ,ഷിയൊൺ ,റിഷാൽ ഈഷാനി എന്നി കേഡറ്റുകൾക്കായി നൽകിയത് .

കേഡറ്റുകൾക്കുള്ള റാങ്ക് വിതരണം വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി യുടെ പി ഐ സ്റ്റാഫ് ഹവിൽദാർ ജയരാമൻ നിർവഹിച്ചു .ചടങ്ങിൽ സ്‌കൂൾ ഹെഡ് മിസ്ട്രസ് എൻ സ്മിത ,എൻ സി സി ഓഫീസർ ടി .പി രവിദ് ,ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ഉദയകുമാർ എന്നിവർ സംസാരിച്ചു .പരിപാടിയിൽ 50 കേഡറ്റുകൾ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306778/ncc-cadets-from-chokli-ramvilasam-awarded-ranks)