---
title: "പള്ളൂർ സർവീസ് റോഡിൽ ഓടിക്കൊണ്ടിരിക്കെ സ്കൂട്ടർ കത്തിയമർന്നു. '"
english_title: "The scooter caught fire while running on the Pallur service road."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306679/the-scooter-caught-fire-while-running-on-the-pallur-service-road"
published_at: "2025-08-05T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891ff5f90352_Untitled-1_copy.jpg"
keywords: []
---

# പള്ളൂർ സർവീസ് റോഡിൽ ഓടിക്കൊണ്ടിരിക്കെ സ്കൂട്ടർ കത്തിയമർന്നു. '

> **Lead Summary:** പള്ളൂർ:മാഹി തലശ്ശേരി ബൈപ്പാസിൽ പള്ളൂർ സബ്സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ച് കത്തിയമർന്നുKL 18 Y 6491 നമ്പർ സ്കൂട്ടറാണ് കത്തിയത്.

## Article Content

പള്ളൂർ:മാഹി തലശ്ശേരി ബൈപ്പാസിൽ പള്ളൂർ സബ്സ്റ്റേഷന് സമീപം സർവീസ് റോഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ച് കത്തിയമർന്നുKL 18 Y 6491 നമ്പർ സ്കൂട്ടറാണ് കത്തിയത്.

കുഞ്ഞിപ്പള്ളി സ്വദേശി മുഹമ്മദ് ഷബീൽ ആണ് വണ്ടിയോടിച്ചിരുന്നത്. പുക വരുന്നത് കണ്ട് വണ്ടി നിർത്തിയപ്പോഴാണ് തീ ആളിക്കത്തിയത്.ബൈക്ക് പൂർണമായി കത്തി നശിച്ചു. മാഹി ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീയണക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306679/the-scooter-caught-fire-while-running-on-the-pallur-service-road)