---
title: "ഡിഗ്രി  സീറ്റൊഴിവ്;  മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ  തൊഴിലധിഷ്ടിത ഡിഗ്രികോഴ്സുകളിൽ പ്രവേശനം   "
english_title: "Mahatma Gandhi Arts and Science College, Chendayad: Admission 2025"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306649/mahatma-gandhi-arts-and-science-college-chendayad-admission-2025"
published_at: "2025-08-05T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891dc4e84939_download.jfif"
keywords: []
---

# ഡിഗ്രി  സീറ്റൊഴിവ്;  മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ  തൊഴിലധിഷ്ടിത ഡിഗ്രികോഴ്സുകളിൽ പ്രവേശനം   

> **Lead Summary:** പാനൂർ : നമ്മുടെ നാട്ടില്‍ തന്നെ യൂണിവേഴ്സിറ്റി കോളേജ് പഠനത്തിന് അവസരം . കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പാനൂർ - ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം അവസാന ഘട്ടത്തിൽ.

## Article Content

പാനൂർ : നമ്മുടെ നാട്ടില്‍ തന്നെ യൂണിവേഴ്സിറ്റി കോളേജ് പഠനത്തിന് അവസരം . കണ്ണൂര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പാനൂർ - ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ തൊഴിലധിഷ്ടിത ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം അവസാന ഘട്ടത്തിൽ.

നിങ്ങളുടെ ലക്ഷ്യം പഠനം കഴിഞ്ഞ ഉടൻ ഒരു തൊഴിലാണ് എങ്കിൽ വരൂ പാനൂർ നവോദയ വിദ്യാലയത്തിന് സമീപമുള്ള ചെണ്ടയാട് മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിലേക്ക്.

കോഴ്സ് പൂർത്തിയാക്കിയ തങ്ങളിൽ പലർക്കും വേഗം തന്നെ തൊഴിൽ ലഭിച്ചതിൻ്റെ ആത്മ വിശ്വാസത്തിലാണ് പൂർവ്വ വിദ്യാർത്ഥികൾ നവാഗതരെ സ്വാഗതം ചെയ്യുന്നത്.

ടൂറിസം രംഗത്ത് നിരവധി തൊഴിൽ സാധ്യതകളുള്ള ട്രാവൽ & ടൂറിസം മാനേജ്മെന്റ് കോഴ്സ് കോളേജിലെ മികവിൻ്റെ കേന്ദ്രമാക്കുന്നു.

എയർ ലൈൻസ്, പഞ്ച നക്ഷത്ര ഹോട്ടലുകൾ, റിസോർട്ടുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഓപ്പറേറ്റർ, എന്നിങ്ങനെ നിരവധി തൊഴിൽ അവസരങ്ങൾ ഈ കോഴ്സ് നൽകുന്നുണ്ട്.+2 ഹ്യുമാനിറ്റീസ്, കോമേഴ്‌സ്, സയൻസ് ഏത് വിഷയക്കാർക്കും ഈ കോഴ്സിന് ചേരാം .ബാച്ചിലർ ഓഫ് ട്രാവൽ & ടൂറിസം മാനേജ്മെന്റ് കോഴ്സിൽ നിരവധി റാങ്കുകൾ മഹാത്മയിലെ വിദ്യാർത്ഥികൾ ഇതിനകം നേടിയിട്ടുണ്ട്. ഒപ്പം മറ്റ് ഡിഗ്രി ക്ലാസുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞു .

പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് എടുത്ത വിദ്യാര്‍ഥികള്‍ക്ക് ബിഎസ്ഇ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദ ക്ലാസില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306649/mahatma-gandhi-arts-and-science-college-chendayad-admission-2025)