---
title: "പന്ന്യന്നൂർ ജുമാഅത്ത് പള്ളി പുനർ നിർമ്മാണത്തിൽ ക്രമക്കേടെന്ന് ; കമ്മീഷനെയും, ഓഡിറ്ററെയും നിയമിച്ച് വഖഫ് ബോർഡ്"
english_title: "Irregularities in the reconstruction of Pannyannur Jamaat Mosque; Waqf Board appoints commission and auditor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306646/irregularities-in-the-reconstruction-of-pannyannur-jamaat-mosque-waqf-board-appoints-commission-and-auditor"
published_at: "2025-08-05T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68921f602b624_Untitled-2_copy.jpg"
keywords: []
---

# പന്ന്യന്നൂർ ജുമാഅത്ത് പള്ളി പുനർ നിർമ്മാണത്തിൽ ക്രമക്കേടെന്ന് ; കമ്മീഷനെയും, ഓഡിറ്ററെയും നിയമിച്ച് വഖഫ് ബോർഡ്

> **Lead Summary:** പന്ന്യന്നൂർ: പന്ന്യന്നൂർ ജുമാഅത്ത് പള്ളി പുനർനിർമ്മാണത്തിൽക്രമക്കേട് നടന്നെന്ന പ്രദേശവാസികൾ നൽകിയ ഹരജിയിൽ കമ്മീഷനെ നിയോഗിച്ച് 'വഖഫ് ബോർഡ്. വഖഫ് ആക്ട് 1995 സെക്ഷൻ

## Article Content

പന്ന്യന്നൂർ: പന്ന്യന്നൂർ ജുമാഅത്ത് പള്ളി പുനർനിർമ്മാണത്തിൽക്രമക്കേട് നടന്നെന്ന പ്രദേശവാസികൾ നൽകിയ ഹരജിയിൽ കമ്മീഷനെ നിയോഗിച്ച് 'വഖഫ് ബോർഡ്. വഖഫ് ആക്ട് 1995 സെക്ഷൻ

32,47 വകുപ്പ് പ്രകാരമാണ് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ.ബി.വി മുഹമ്മദ് റാഫി യുടെ ഹരജി പരിഗണിച്ചു ബോർഡ്‌ ഉത്തരവിട്ടത്.

പുനർനിർമ്മാണ കമ്മിറ്റി നാട്ടുകാരിൽ നിന്നും,വിദേശത്തുനിന്നും കോടിക്കണക്കിന് രൂപയാണ്സ്വരൂപിച്ചത്. കമ്മറ്റി സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടാക്കിയാണ്ഈ സംഭാവനകൾ സ്വീകരിച്ചത്. പക്ഷെ കമ്മിറ്റി അക്കൗണ്ടിൽ 50 ലക്ഷത്തിന്റെ ഇടപാട് മാത്രമേ കാണുന്നുള്ളൂ എന്ന് ഹരജിയിൽ ഉന്നയിക്കുന്നു. സ്വന്തം അക്കൗണ്ടിൽ പണം സ്വരൂപിച്ചു എന്നാണ് ഹാരജിക്കാർ പരാതിയിൽ ഉന്നയിക്കുന്നത്.

പള്ളിയുടെ നിർമ്മാണത്തിന് ഓരോ ഘട്ടത്തിലും ക്വട്ടേഷൻ വിളിക്കുകയോ, സാധനങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ നൽകുകയൊ ചെയ്തിട്ടില്ല. സാധനങ്ങൾ വാങ്ങിയതിന് രേഖകളോ ഹാജരാകിയിട്ടില്ലഎല്ലാ രേഖകളും പരിശോധനക്കായി ജനറൽ ബോഡി അംഗങ്ങൾ ആവശ്യപ്പെട്ടിട്ടും നൽകാത്തതാണ് സംശയം ഉടലെടുത്തതും പരാതിയിലേക്ക് നയിച്ചതും.

പള്ളി കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ കണക്ക് അവതരിപ്പിച്ചെങ്കിലും അപൂർണzമായതിനാൽ തള്ളുകയായിരുന്നു. മഹല്ല് കമ്മിറ്റിയിലോ പുനർനിർമ്മാണ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗങ്ങളിൽ to പോലും കണക്ക് പാസാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്.

പുനർ നിർമാണ കമ്മിറ്റിയുടെ കണക്കുകൾ വഖഫ് ബോർഡ് പാനലിൽ ഉള്ള ചാറ്റേർഡ് അക്കൗണ്ടിനെ കൊണ്ട് ഓഡിറ്റ് ചെയ്യണമെന്ന ഹരജിക്കാരുടെ വാദവും വഖഫ് അംഗീകരിച്ച് ഓഡിറ്റിനും ഉത്തരവായിട്ടുണ്ട്. കൃത്രിമം eനടന്നിട്ടുണ്ടെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.

കമ്മീഷൻ നിരന്തരമായി നേരിട്ടും ഫോണിലും എല്ലാ രേഖകളും ആവശ്യപ്പെട്ടിട്ടും

രേഖകൾ പുനർ നിർമാണ കമ്മിറ്റി കൺവീനറോ, മഹല്ല് സെക്രെട്ടറിയോ അവ നൽകാൻ തയ്യാറാകാത്തത് നാട്ടുകാരിൽ കൂടുതൽ സംശയത്തിനിട നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷം മാർച്ച്ലാണ്

പന്ന്യന്നൂർ ജുമാഅത്ത് പള്ളി പുനർനിർമ്മിച്ച് വിശ്വാസികൾക്കായി തുറന്നുകൊടുത്തത്. ഒന്നര വർഷമായിട്ടും കണക്ക് ചോദിക്കുന്നവരോട് പല കാരണങ്ങളാൽ നീട്ടികൊണ്ടുപോവുകയായിരുന്നു. പരാതി പരിഗണിച്ച വഖഫ് ബോർഡ്

അന്വേഷണത്തിനായി അഡ്വ. കുഞ്ഞഹമ്മദ് തളിപ്പറമ്പിനെ കമ്മീഷണറായി നിയമിച്ചു. കമ്മീഷൻ്റെ റിപ്പോർട്ട് പ്രകാരം തുടർ നടപടികളുണ്ടാകും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306646/irregularities-in-the-reconstruction-of-pannyannur-jamaat-mosque-waqf-board-appoints-commission-and-auditor)