---
title: "മട്ടന്നൂർ എയർപോർട്ട് റോഡ് വിഷയത്തിൽ  ഇരകൾക്കൊപ്പമാണെന്നും,  സർക്കാറിൻ്റെ ഗൂഡ ലക്ഷ്യം ചെറുക്കുമെന്നും  പാറക്കൽ അബ്ദുല്ല ; പാനൂരിൽ മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം നടത്തി"
english_title: "Biker teacher injured after being run over by stray dogs in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306566/biker-teacher-injured-after-being-run-over-by-stray-dogs-in-panur"
published_at: "2025-08-05T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689197e070e75_Untitled-1_copy.jpg"
keywords: []
---

# മട്ടന്നൂർ എയർപോർട്ട് റോഡ് വിഷയത്തിൽ  ഇരകൾക്കൊപ്പമാണെന്നും,  സർക്കാറിൻ്റെ ഗൂഡ ലക്ഷ്യം ചെറുക്കുമെന്നും  പാറക്കൽ അബ്ദുല്ല ; പാനൂരിൽ മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം നടത്തി

> **Lead Summary:** പാനൂർ : പെരിങ്ങത്തൂർ - മട്ടന്നൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് സർക്കാറിന് ഗൂഡ ലക്ഷ്യമാണെന്നും റോഡ് കടന്ന് പോകുന്ന വഴികളിൽ തങ്ങൾക്ക് താൽപ്പര്യമുള്ള സ്ഥലങ്ങൾ ഒഴിവാക്കിയും പരിസ്ഥിതി ആഘാതപഠനം നടത്താതയും പാവങ്ങളെ കുടിയിറക്കാൻ അധികാരികൾ ശ്രമിച്ചാൽ ഇരകൾകൊപ്പം ഏതറ്റവും പാർട്ടി ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

പാനൂർ : പെരിങ്ങത്തൂർ - മട്ടന്നൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് സർക്കാറിന് ഗൂഡ ലക്ഷ്യമാണെന്നും റോഡ് കടന്ന് പോകുന്ന വഴികളിൽ തങ്ങൾക്ക് താൽപ്പര്യമുള്ള സ്ഥലങ്ങൾ ഒഴിവാക്കിയും പരിസ്ഥിതി ആഘാതപഠനം നടത്താതയും പാവങ്ങളെ കുടിയിറക്കാൻ അധികാരികൾ ശ്രമിച്ചാൽ ഇരകൾകൊപ്പം ഏതറ്റവും പാർട്ടി ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

മട്ടന്നൂർ എയർപോർട്ട് റോഡ്, എയർപോർട്ട് വികസനത്തിൻ്റെ പേരിൽ ആളുകളെ കുടിയിറക്കുന്ന സർക്കാർ നടപടിക്കെതിരെ ഒരു മാനദണ്ഡവും പാലിക്കാതെ ജനങ്ങളുടെ പരാതി പരിഹരിക്കാതെയും ഉള്ള ധൃതി പിടിച്ച നടപടിക്കെതിരെയും

മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം മുസ് ലിo ലീഗ് കമ്മിറ്റി പ്രക്ഷോഭ സംഗമം പൂക്കോം മുസ് ലിം എൽ പി സ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുനു അദ്ദേഹം. സംഗമത്തിൽ സ്ത്രീകളുo കുട്ടികളും ഉൾപ്പടെ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു.

മുസ്ലിം ലീഗ് മണ്ഡലo പ്രസിഡൻ്റ് പി പി എ സലാം അധ്യക്ഷനായി. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി ടി പി മുസ്തഫ, നഗര സഭാ മുൻ ചെയർമാൻ വി നാസർ മാസ്റ്റർ, മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി കെ ഷാഹുൽ ഹമീദ്, ആക്ഷൻ കമ്മിറ്റി കൺവീനർ പി വി മുഹമ്മദ്, ഡി സി സി സെക്രട്ടറി കെ രമേശൻ, പെരിങ്ങത്തൂർ മഹല്ല് ജനറൽ സെക്രട്ടറി കൂടത്തിൽ സിദ്ധീഖ്,

ഡോ എൻ എ മുഹമ്മദ് റഫീഖ്,ടി മഹറൂഫ്, ഇ എം ബഷീർ, എം ഗഫൂർ, നൗഷാദ് അണിയാരം, ബഷീർ ആവോലo, അഷ്റഫ് പൂക്കോം, സംസാരിച്ചു.

കുറ്റ്യാടി - പെരിങ്ങത്തൂർ - മട്ടന്നൂർ വിമാനത്താവള റോഡ് എന്നായിരുന്നു പരിസ്ഥിതി ആഘാത പഠന ഘട്ടത്തിൽ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം പുറത്തിറങ്ങിയതോടെ കുറ്റ്യാടിയെ പൂർണ്ണമായും ഒഴിവാകി പെരിങ്ങത്തൂർ - മട്ടന്നൂർ എയർപോർട്ട് എന്ന പേരിൽ പുനർനാമകരണം നടത്തിയാണ് റോഡ് വികസനവുമായി സർക്കാർ മുന്നോട് പോകുന്നത്. റോഡ് വികസനം വരുന്നതോടെ വീടും സ്ഥലവും വ്യാപാര സ്ഥാപനങ്ങളും മറ്റ് ആസ്തികളും നഷ്ടപ്പെടുന്ന ഇരകൾക്ക് നാമ മാത്രമായ നഷ്ട പരിഹാരം നൽകാൻ തീരുമാനിച്ച് ഇരകളെവഞ്ചിച്ച് റോഡ് വികസനവുമായി മുന്നോട് പോകുകയാണ് സർക്കാരെന്നും ലീഗ് ആരോപിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306566/biker-teacher-injured-after-being-run-over-by-stray-dogs-in-panur)