---
title: "ഓണത്തിന് എല്ലാ കാർഡുകാർക്കും സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും ; മോശം വെളിച്ചെണ്ണക്കായി കർശന പരിശോധനയെന്നും  ഭക്ഷ്യ മന്ത്രി ജിആർ അനിൽ"
english_title: "Two liters of coconut oil will be provided to all cardholders at subsidized rates for Onam; Food Minister GR Anil says strict inspection for bad coconut oil"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306445/two-liters-of-coconut-oil-will-be-provided-to-all-cardholders-at-subsidized-rates-for-onam-food-minister-gr-anil-says-strict-inspection-for-bad-coconut-oil"
published_at: "2025-08-04T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68908a892de01_Untitled-1_copy.jpg"
keywords: []
---

# ഓണത്തിന് എല്ലാ കാർഡുകാർക്കും സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകും ; മോശം വെളിച്ചെണ്ണക്കായി കർശന പരിശോധനയെന്നും  ഭക്ഷ്യ മന്ത്രി ജിആർ അനിൽ

> **Lead Summary:** ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയിലൂടെ നൽകുമെന്ന് മന്ത്രി ജിആർ അനിൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈക്കോയിലൂടെ നൽകുമെന്ന് മന്ത്രി ജിആർ അനിൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്നാണ് മന്ത്രി അറിയിച്ചത്. സർക്കാർ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് മാസം ഒരു റേഷൻ കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 349 രൂപയ്‌ക്ക് സപ്ലൈക്കോയിലൂടെ ലഭിക്കും. അതേ കാർഡുകാർക്ക് അടുത്ത മാസവും നാലാം തീയതി വരെ സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. അഞ്ചാം തീയതി ഓണത്തിനും സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുന്നുണ്ട്. ഇതുപ്രകാരം ഓണത്തിന് ഒരു കാർഡുകാരന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ ലഭിക്കും. വിപണിയിൽ മോശം വെളിച്ചെണ്ണ വിൽപ്പന കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും ജിആർ അനിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306445/two-liters-of-coconut-oil-will-be-provided-to-all-cardholders-at-subsidized-rates-for-onam-food-minister-gr-anil-says-strict-inspection-for-bad-coconut-oil)