---
title: "പാനൂർ മേഖലയിൽ കൗമാരക്കാർക്കിടയിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നു. ; ചെണ്ടയാട്  4 യുവാക്കൾ പിടിയിൽ"
english_title: "Cannabis use is increasing among teenagers in Panur region; 4 youths arrested in Chendayad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306423/cannabis-use-is-increasing-among-teenagers-in-panur-region-4-youths-arrested-in-chendayad"
published_at: "2025-08-04T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68907e34b10a9_police.1697912334.jpg"
keywords: []
---

# പാനൂർ മേഖലയിൽ കൗമാരക്കാർക്കിടയിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നു. ; ചെണ്ടയാട്  4 യുവാക്കൾ പിടിയിൽ

> **Lead Summary:** പാനൂർ:പാനൂർ മേഖലയിൽ സമൂഹത്തിനാകെ ഭീഷണിയായി യുവാക്കളിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നു. ചെണ്ടയാട് മാവിലേരിയിൽ കഞ്ചാവ് വലിക്കുന്നതിനിടയിൽ 4 യുവാക്കൾ പിടിയിലായി.

## Article Content

പാനൂർ:പാനൂർ മേഖലയിൽ സമൂഹത്തിനാകെ ഭീഷണിയായി യുവാക്കളിൽ കഞ്ചാവ് ഉപയോഗം വർധിക്കുന്നു. ചെണ്ടയാട് മാവിലേരിയിൽ കഞ്ചാവ് വലിക്കുന്നതിനിടയിൽ 4 യുവാക്കൾ പിടിയിലായി.

മാവിലേരി ടി.പി ഋതുവർണദേവ് (22) പി. മുഹമ്മദ് നിഹാൽ (24), സി.എച്ച്.സഹദ് (23), കല്ലുള്ളപറമ്പത്ത് കെ.പി .നിഹാർ (24) എന്നിവരെ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പട്രോളിങ്ങ് നടത്തുകയായിരുന്ന പാനൂർ പൊലീസ് ഇൻസ്പെക്ടർ എംവി ഷീജു, എസ്.ഐ. സുബാഷ്ബാബു ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ഷംസീർ, വികാസ്, സിവിൽ പോലീസ് ഓഫീസർ വിപിൻ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.

പ്രതികൾക്കെതിരെ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ചമ്പാട് അരയാക്കൂലിൽ കഞ്ചാവ് ഉപയോഗിക്കുകയായിരുന്ന നാല് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിലേല്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306423/cannabis-use-is-increasing-among-teenagers-in-panur-region-4-youths-arrested-in-chendayad)