---
title: "എസ്.പി.സി ദിനത്തിൻ്റെ ഭാഗമായി പാനൂർ പി ആർ എം എച്ച് എസ് എസിലെ എസ്.പി.സി കാഡറ്റുകൾ  പാനൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു."
english_title: "As part of SPC Day, SPC cadets from Panur PRMHSS visited Panur Police Station."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306349/as-part-of-spc-day-spc-cadets-from-panur-prmhss-visited-panur-police-station"
published_at: "2025-08-04T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68903fae407c5_ededede.jpg"
keywords: []
---

# എസ്.പി.സി ദിനത്തിൻ്റെ ഭാഗമായി പാനൂർ പി ആർ എം എച്ച് എസ് എസിലെ എസ്.പി.സി കാഡറ്റുകൾ  പാനൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.

> **Lead Summary:** പാനൂർ: എസ്.പി.സി ദിനത്തിൻ്റെ ഭാഗമായി പാനൂർ പി ആർ എം എച്ച് എസ് എസിലെ എസ്.പി.സി കാഡറ്റുകൾ പാനൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.

## Article Content

പാനൂർ: എസ്.പി.സി ദിനത്തിൻ്റെ ഭാഗമായി പാനൂർ പി ആർ എം എച്ച് എസ് എസിലെ എസ്.പി.സി കാഡറ്റുകൾ പാനൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.

പൊലീസിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ മനസിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഡറ്റുകൾ എത്തിയത്പാനൂർ പി ആർ എം ഹയർ സെക്കണ്ടറി സ്കൂളിലെ 40 ഓളം എസ് പി സി കാഡറ്റുകളാണ് പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയത്.

ലോക്കപ്പ് മുറിയും, ആയുധങ്ങളും കാഡറ്റുകൾ കണ്ടറിഞ്ഞു. ലോകത്തിനാകെ മാതൃകയായ പദ്ധതിയാണ് എസ്.പി.സി എന്നും, സമൂഹനന്മയ്ക്കനുകൂലമായും തിന്മകൾക്ക് എതിരെയും പ്രവർത്തിക്കേണ്ടവരാണ് എസ്.പി.സി കാഡറ്റുകളെന്നും പൊലീസ് ഇൻസ്പെക്ടർ എം.വി ഷീജു പറഞ്ഞു.

എസ്.പി.സി ഓഫീസർ സിന്ദഗി, അമൽ ദാസ് എന്നിവർ നേതൃത്വം നൽകി. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.സി ലിനീഷ്, കെ.ലിജിൻ, പി.ആർ.ഒ എൻ.ഷീജി എന്നിവർ കാഡറ്റുകൾക്ക് കാര്യങ്ങൾ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306349/as-part-of-spc-day-spc-cadets-from-panur-prmhss-visited-panur-police-station)