---
title: "പ്രൊഫഷണൽ ബോക്സിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാനൂർ ഫൈറ്റേർസ് അക്കാദമിയിൽ  പ്രോ - ബോക്സിംഗ് ക്യാമ്പ് നടത്തി"
english_title: "A pro-boxing camp was held at Panur Fighters Academy under the leadership of the Professional Boxing Association."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306346/a-pro-boxing-camp-was-held-at-panur-fighters-academy-under-the-leadership-of-the-professional-boxing-association"
published_at: "2025-08-04T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68903cd7ef2d5_Untitled-1_copy.jpg"
keywords: []
---

# പ്രൊഫഷണൽ ബോക്സിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പാനൂർ ഫൈറ്റേർസ് അക്കാദമിയിൽ  പ്രോ - ബോക്സിംഗ് ക്യാമ്പ് നടത്തി

> **Lead Summary:** പാനൂർ:പ്രൊഫഷണൽ ബോക്സിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പ്രോ ബോക്സിംഗ് ക്യാമ്പ് പാനൂർ ഫൈറ്റേഴ്സ് കരാട്ടെ അക്കാഡമിയിൽ നടന്നു.

## Article Content

പാനൂർ:പ്രൊഫഷണൽ ബോക്സിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ പ്രോ ബോക്സിംഗ് ക്യാമ്പ് പാനൂർ ഫൈറ്റേഴ്സ് കരാട്ടെ അക്കാഡമിയിൽ നടന്നു.

ക്യാമ്പ് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

ടെക്നിക്കൽ ഡയറക്ടർ ആദം.സി. യൂസഫ് അധ്യക്ഷനായി. പ്രൊഫഷണൽ ബോക്സിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ജോയ് ജോർജ് മുഖ്യാതിഥിയായി. ജനറൽ സെക്രട്ടറി പി.ലിജിൻ, സെൻസായ് എം.പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. സൗത്ത് ഏഷ്യൻ കരാത്തെ ഷോട്ടോകാൻ മുഖ്യ പരിശീലകൻ ക്യോഷി കെ.പി ബാലൻ സ്വാഗതവും, ആഷിഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306346/a-pro-boxing-camp-was-held-at-panur-fighters-academy-under-the-leadership-of-the-professional-boxing-association)