---
title: "തമിഴ്നാട് കടലൂരിൽ വാഹനാപകടം ; മലയാളി നർത്തകി ഗൗരി നന്ദ മരിച്ചു "
english_title: "Malayali dancer Gauri Nanda dies in road accident in Cuddalore, Tamil Nadu"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306290/malayali-dancer-gauri-nanda-dies-in-road-accident-in-cuddalore-tamil-nadu"
published_at: "2025-08-03T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f7a8a22028_Untitled-2_copy.jpg"
keywords: []
---

# തമിഴ്നാട് കടലൂരിൽ വാഹനാപകടം ; മലയാളി നർത്തകി ഗൗരി നന്ദ മരിച്ചു 

> **Lead Summary:** തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ. 20 വയസ്സായിരുന്നു. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച കാർ, ചിദംബരം അമ്മപ്പെട്ടെ ബൈപാസിൽ വച്ചാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.

## Article Content

തമിഴ്നാട് കടലൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി ഗൗരി നന്ദ അന്തരിച്ചു. കൊച്ചി സ്വദേശിയാണ് ഗൗരി നന്ദ. 20 വയസ്സായിരുന്നു. ഗൗരി അടക്കം 9 പേർ സഞ്ചരിച്ച കാർ, ചിദംബരം അമ്മപ്പെട്ടെ ബൈപാസിൽ വച്ചാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട കാർ കുഴിയിലേക്ക് മറിയുകയായിരുന്നു.

ഗൗരി നന്ദയെ കൂടാതെ കാറിലുണ്ടായിരുന്ന 8 പേർക്കും പരിക്കേറ്റു. ഇവരെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ ആരോ​ഗ്യനില ​ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ​ഗൗരി നന്ദയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306290/malayali-dancer-gauri-nanda-dies-in-road-accident-in-cuddalore-tamil-nadu)