---
title: "രണ്ട് മക്കളുമായി കിണറ്റില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം ; കണ്ണൂരിൽ  ഭര്‍തൃമാതാവിനെതിരെ കേസ്"
english_title: "Woman attempts suicide by jumping into well with two children; Case filed against mother-in-law in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306197/woman-attempts-suicide-by-jumping-into-well-with-two-children-case-filed-against-mother-in-law-in-kannur"
published_at: "2025-08-03T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f02cf051d7_688ef02054934_hjghjhgj.jpg"
keywords: []
---

# രണ്ട് മക്കളുമായി കിണറ്റില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം ; കണ്ണൂരിൽ  ഭര്‍തൃമാതാവിനെതിരെ കേസ്

> **Lead Summary:** രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്.

## Article Content

രണ്ട് മക്കളുമായി കിണറില്‍ ചാടി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍തൃമാതാവ് ശ്യാമളയുടെ പേരില്‍ പരിയാരം പോലീസ് കേസെടുത്തു. മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭര്‍ത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാന്‍വിടില്ലെന്ന് ഭീഷണിപ്പെടുത്തി മാനസിക-ശാരീരിക പീഡനങ്ങള്‍ നടത്തിയതിനാണ് കേസ്.

കണ്ണപുരം കീഴറ വള്ളഉുവന്‍കടവിലെ പടിഞ്ഞാറേപുരയില്‍ പി.പി.ധനജ(30)യുടെ പരാതിയിലാണ് കേസ്. ധനജയുടെ ഭര്‍ത്താവ് ചെറുതാഴം ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മയാണ് ശ്യാമള.

ജൂലായ്-25 ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ധനജയും ഒരു കുട്ടിയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഗുരുതരാവസ്ഥയിലുള്ള മറ്റൊരു കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306197/woman-attempts-suicide-by-jumping-into-well-with-two-children-case-filed-against-mother-in-law-in-kannur)