---
title: "പാനൂർ  മേഖലയിൽ ബസ്സമരം പൂർണം ; തലശ്ശേരിയിൽ  സമരം കൂടുതൽ റൂട്ടുകളിലേക്ക്, 11 മണിക്ക് എ.എസ്.പി ഓഫീസിൽ ചർച്ച"
english_title: "Bus strike in Panur region complete; strike in Thalassery extends to more routes, discussion at ASP office at 11 am"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/305816/bus-strike-in-panur-region-complete-strike-in-thalassery-extends-to-more-routes-discussion-at-asp-office-at-11-am"
published_at: "2025-08-01T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688c4e5853dab_Untitled-3_copy.jpg"
keywords: []
---

# പാനൂർ  മേഖലയിൽ ബസ്സമരം പൂർണം ; തലശ്ശേരിയിൽ  സമരം കൂടുതൽ റൂട്ടുകളിലേക്ക്, 11 മണിക്ക് എ.എസ്.പി ഓഫീസിൽ ചർച്ച

> **Lead Summary:** പാനൂർ:പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ അനിശ്ചിതകാല ബസ് സമരം മൂന്നാം ദിനത്തിൽ കൂടുതൽ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച് ബസ് തൊഴിലാളികൾ. പാനൂർ മേഖലയിൽ ബസ് സമരം പൂർണമാണ്. കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തി.

## Article Content

പാനൂർ:പെരിങ്ങത്തൂരിൽ ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ അനിശ്ചിതകാല ബസ് സമരം മൂന്നാം ദിനത്തിൽ കൂടുതൽ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച് ബസ് തൊഴിലാളികൾ. പാനൂർ മേഖലയിൽ ബസ് സമരം പൂർണമാണ്. കെ എസ് ആർ ടി സി ബസുകൾ സർവീസ് നടത്തി.

ഇരിട്ടി - തലശ്ശേരി, കണ്ണൂർ - കോഴിക്കോട്, തലശ്ശേരി - കോഴിക്കോട്, കൊട്ടിയൂർ - തലശ്ശേരി എന്നീ റൂട്ടുകളിലും സ്വകാര്യ ബസ് പണിമുടക്ക് നടക്കുന്നുണ്ട്. അതേ സമയം ബസ് സമരം പിൻവലിക്കാൻ ഇന്ന് രാവിലെ 11ന് തലശേരി എ.എസ്.പി ഓഫീസിൽ തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/305816/bus-strike-in-panur-region-complete-strike-in-thalassery-extends-to-more-routes-discussion-at-asp-office-at-11-am)