---
title: "മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ; ഒരു വയസുകാരൻ മരിച്ചു"
english_title: "Rambutan stuck in throat; one-year-old dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/304484/rambutan-stuck-in-throat-one-year-old-dies"
published_at: "2025-07-25T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6882f23ba7fda_68826eb74eb82_WhatsApp_Image_2025-07-24_at_10.59.43_PM.jpeg"
keywords: []
---

# മുത്തശ്ശിക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ; ഒരു വയസുകാരൻ മരിച്ചു

> **Lead Summary:** പെരുമ്പാവൂരിൽ ഒരു വയസുകാരൻ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്.

## Article Content

പെരുമ്പാവൂരിൽ ഒരു വയസുകാരൻ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി മരിച്ചു. പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്.

വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കയ്യിൽ കിട്ടിയ റംബൂട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/304484/rambutan-stuck-in-throat-one-year-old-dies)