---
title: "ചമ്പാട് ഭീതി പരത്തി  കാട്ടുപന്നിക്കൂട്ടം ;  യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്"
english_title: "A herd of wild boars spread terror in Chambad; Youths barely escaped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/304448/a-herd-of-wild-boars-spread-terror-in-chambad-youths-barely-escaped"
published_at: "2025-07-24T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68825bfb2995f_Untitled-10_copy.jpg"
keywords: []
---

# ചമ്പാട് ഭീതി പരത്തി  കാട്ടുപന്നിക്കൂട്ടം ;  യുവാക്കൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

> **Lead Summary:** ചമ്പാട്:കാട്ടുപന്നിയുടെ അക്രമത്തിൽ നിന്നും ചമ്പാട് യുവാക്കൾ രക്ഷപെട്ടത് തലനാരിഴക്ക്. ഇന്ന് രാത്രി 8 മണിക്ക് താഴെ ചമ്പാട് യു പി നഗർ മൂർത്ത കാട്ടിൽ ഇടവഴിയിൽ വച്ചാണ് സമീപവാസികളായ ജിജീഷ്, വൈശാഖ് എന്നിവർ കാട്ടു പന്നിയുടെ മുന്നിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാട്ടുപന്നി ഓടിയടുക്കുകയായിരുന്നു.

## Article Content

ചമ്പാട്:കാട്ടുപന്നിയുടെ അക്രമത്തിൽ നിന്നും ചമ്പാട് യുവാക്കൾ രക്ഷപെട്ടത് തലനാരിഴക്ക്. ഇന്ന് രാത്രി 8 മണിക്ക് താഴെ ചമ്പാട് യു പി നഗർ മൂർത്ത കാട്ടിൽ ഇടവഴിയിൽ വച്ചാണ് സമീപവാസികളായ ജിജീഷ്, വൈശാഖ് എന്നിവർ കാട്ടു പന്നിയുടെ മുന്നിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ കാട്ടുപന്നി ഓടിയടുക്കുകയായിരുന്നു.

ശബ്ദമുണ്ടാക്കി ബൈക്ക് വെട്ടിച്ചതോടെയാണ് ഇരുവരും കാട്ടുപന്നിയുടെ അക്രമത്തിൽ നിന്നും രക്ഷപെട്ടത്. ഇതേ സ്ഥലത് നിന്നും രാവിലെ ജോലിക്ക് പോകുമ്പോൾ ഇന്ന് രാവിലെ സമീപവാസിയായ വലിയ പറമ്പത്ത് സുശാന്തിൻ്റെ ബൈക്കിന് കുറുകെയും കാട്ടുപന്നി ചാടിയിരുന്നു. വണ്ടിയിൽനിന്നും വീണ് സുശാന്തിന് നിസാര പരിക്കേറ്റു. ഈ ഭാഗത്ത് കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതും പതിവാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/304448/a-herd-of-wild-boars-spread-terror-in-chambad-youths-barely-escaped)