---
title: "ഏഷ്യാ കപ്പ് യുഎഇയിൽ ;  ഇന്ത്യയുള്‍പ്പെടെ 8 ടീമുകള്‍ "
english_title: "Asia Cup in UAE; 8 teams including India"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/304417/asia-cup-in-uae-8-teams-including-india"
published_at: "2025-07-24T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6882385676dd4_Untitled-8_copy.jpg"
keywords: []
---

# ഏഷ്യാ കപ്പ് യുഎഇയിൽ ;  ഇന്ത്യയുള്‍പ്പെടെ 8 ടീമുകള്‍ 

> **Lead Summary:** സെപ്റ്റംബറില്‍ ഇന്ത്യ വേദിയാവേണ്ടിയിരുന്ന ഏഷ്യാ കപ്പിന് യുഎഇ വേദിയാവും. ഇന്ത്യയുൾപ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 5 മുതല്‍ 21 വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക.

## Article Content

സെപ്റ്റംബറില്‍ ഇന്ത്യ വേദിയാവേണ്ടിയിരുന്ന ഏഷ്യാ കപ്പിന് യുഎഇ വേദിയാവും. ഇന്ത്യയുൾപ്പെടെ എട്ട് ടീമുകള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 5 മുതല്‍ 21 വരെയായിരിക്കും ടൂര്‍ണമെന്‍റ് നടക്കുക.

ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, യുഎഇ, ഒമാന്‍, ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂര്‍ണമെന്‍റില്‍ പങ്കെടക്കുക. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

അടുത്തവര്‍ഷം ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ടി20 ഫോര്‍മാറ്റിലായിരിക്കും ഇത്തവണ ഏഷ്യാ കപ്പ് നടക്കുക. കഴിഞ്ഞ തവണ ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്‍റ. ഏഷ്യാ കപ്പിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യ. ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ കഴിഞ്ഞ തവണ കിരീടം നേടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/304417/asia-cup-in-uae-8-teams-including-india)