---
title: "എന്നാലും മാഷെ ; ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ അധ്യാപകന് നഷ്ടമായത് 40 ലക്ഷം രൂപ"
english_title: "However, Mashe; The teacher lost Rs. 40 lakh in a cryptocurrency scam"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/304382/however-mashe-the-teacher-lost-rs-40-lakh-in-a-cryptocurrency-scam"
published_at: "2025-07-24T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6882040593dfc_Untitled-3_copy.jpg"
keywords: []
---

# എന്നാലും മാഷെ ; ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ അധ്യാപകന് നഷ്ടമായത് 40 ലക്ഷം രൂപ

> **Lead Summary:** ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പിൽ അധ്യാപകനു നഷ്ടമായത് 40 ലക്ഷം രൂപ. നെയ്യാറ്റിൻകര, തൊഴുക്കൽ, ആലംപൊറ്റ സ്വദേശി അധ്യാപകനായ ഷൈനിനാണ് പണം നഷ്ടമായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ട്രേ ഡിങ് സ്ഥാപനത്തിൽ നിക്ഷേപിച്ച പണമാണ് തട്ടി പ്പിലൂടെ നഷ്ടമായത്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

## Article Content

ക്രിപ്റ്റോ കറൻസി നിക്ഷേപത്തട്ടിപ്പിൽ അധ്യാപകനു നഷ്ടമായത് 40 ലക്ഷം രൂപ. നെയ്യാറ്റിൻകര, തൊഴുക്കൽ, ആലംപൊറ്റ സ്വദേശി അധ്യാപകനായ ഷൈനിനാണ് പണം നഷ്ടമായത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ട്രേ ഡിങ് സ്ഥാപനത്തിൽ നിക്ഷേപിച്ച പണമാണ് തട്ടി പ്പിലൂടെ നഷ്ടമായത്. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

രണ്ടു മാസം കൊണ്ടാണ് നാല്പതുലക്ഷത്തോളം രൂപ ട്രേഡിങ് തട്ടിപ്പിലൂടെ നഷ്ടമായത്. ഷൈൻ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശ്രീനിധി എന്ന സ്ഥാപനത്തിലാണ് ക്രിപ്റ്റോ കറൻസി ട്രേഡിങ് നടത്തിയത്.

കഴിഞ്ഞ മേയ് ഏഴിനാണ് ഷൈൻ ആദ്യമായി നാല്പതിനായിരം രൂപ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചത്. കീർത്തി രാജ് എന്ന പേരിലുള്ള ആൾക്കാണ് പണം കൈമാറ്റം ചെയ്തത്‌. ആദ്യ നിക്ഷേപം മുതൽ വരുമാനം ഡോളറായി അക്കൗണ്ടിലെത്തി. ഇതിലൂടെ കൂടുതൽ ക്രിപ്റ്റോ കറൻസി നിക്ഷേപം നടത്താനായി ആവശ്യപ്പെട്ടതോടെ വീണ്ടും പണം നിക്ഷേപിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ നിക്ഷേപം 30 ലക്ഷമായി. തുടർന്ന് സ്ഥാപനവുമായി ബന്ധ പ്പെട്ടപ്പോൾ നികുതിസംബന്ധമായ കാര്യങ്ങൾക്കാ യി വീണ്ടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ജൂലായ് ഒന്നു വരെയായി ഷൈൻ 40 ലക്ഷം രൂപ നിക്ഷേപിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. രണ്ടു മാസക്കാലയളവിനിടെ പലപ്പോഴായി ഷൈനിന് ഡോളറായി അക്കൗണ്ടിലേ ക്ക് ലാഭമെത്തിയിരുന്നു. ഈ വിശ്വാസത്തിലാണ് വീണ്ടും വീണ്ടും പണം നിക്ഷേപിച്ചത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/304382/however-mashe-the-teacher-lost-rs-40-lakh-in-a-cryptocurrency-scam)