പാനൂർ : (www.panoornews.in)വിപി സത്യൻ അനുസ്മരണ സമ്മേളനം മേക്കുന്നിൽ, വിപി സത്യൻ മെമ്മോറിയൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.ജനപ്രതിനിധികൾക്ക് അവരുടെ സ്ഥലങ്ങളാണ് മേൽവിലാസങ്ങൾ.
എന്നാൽ കേരളവും, ഇന്ത്യയും മേൽവിലാസമായുള്ള കായിക താരമായിരുന്നു മേക്കുന്നിൻ്റെ അഭിമാനമായ ക്യാപ്റ്റൻ വി.പി സത്യൻ. സോഷ്യൽ മീഡിയകളൊന്നുമില്ലാത്ത കാലത്ത് ലക്ഷക്കണക്കിനാളുകളുടെ മനസിൽ കുടിയേറാൻ ക്യാപ്റ്റന് സാധിച്ചതിൽ നിന്ന് തന്നെ അദ്ദേഹത്തിൻ്റെ കളി മികവ് പ്രകടമാണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.


സി.കെ രവിശങ്കർ അധ്യക്ഷനായി. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസി.സി.കെ രമ്യ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. എം. ഭരത് ദാസ്, എം.കെ താഹിർ എന്നിവർ സംസാരിച്ചു. വി.പി സത്യൻ മെമ്മോറിയൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സ്വാഗതവും ആർ.വി രാജീവ് കുമാർ നന്ദിയും പറഞ്ഞു.
Captain V.P. Sathyan is a sportsman whose name is known all over India, says Shafi Parampil MP; Memorial meeting held in Mekunnu
