കണ്ണൂർ:(www.panoornews.in)കണ്ണൂർ കൊട്ടിയൂരിൽ വാഹനാപകടം. നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്.
ചപ്പമല സ്വദേശി കരിമ്പനക്കൽ റഷീദിനാണ് പരിക്കേറ്റത്. കെഎസ്ആർടിസി ബസ് നിർത്തി ആളെ ഇറക്കുന്നതിനിടെയാണ് നിയന്ത്രണംവിട്ട പിക്കപ്പ് ജീപ്പ് ബസ്സിനു പുറകിൽ ഇടിച്ചത്. പരിക്കേറ്റ റഷീദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Pickup jeep crashes into KSRTC bus in Kottiyur; driver seriously injured
