പാനൂർ :(www.panoornews.in)ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, ഡി.എ ശമ്പള പരിഷ്ക്കരണ കുടിശ്ശികകൾ ഉടൻ അനുവദിക്കുക, കേന്ദ്ര മാതൃകയിൽ പുതിയ പെൻഷൻ പദ്ധതി നടപ്പാക്കുക, അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പാക്കുക, കായികാധ്യാപന നിയമനം നടപ്പിലാക്കുക, മെഡി സെപ്പ് നീതിപൂർവ്വകമാക്കുക , പി.എം.ശ്രീ നടപ്പാക്കുക, ഉച്ചഭക്ഷണ മെനുവിന് അനുസൃതമായ ഫണ്ട് അനുവദിക്കുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്.
സംസ്ഥാന ഉപാധ്യക്ഷൻ കെ പ്രഭാകരൻ നായർ മാർച്ച് ഉദ്ഘാടനം ചെയ്തു. അഴിമതിയും ധൂർത്തുമാണ് സംസ്ഥാനത്തെ കടക്കെണിയിലാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡണ്ട് എം.സോജ അധ്യക്ഷത വഹിച്ചു. ടി.വി. ശ്രീകുമാർ , സി.കെ.രമേശൻ, മനോജ് മണ്ണേരി, സി.ഷാജി.കെ.സുവീൻ, കെ.ടി. ശ്രീരേഖ, എം.ടി. സുരേഷ്, എം.വി.ജയരാജൻ, എൻ.പി. യദുനാഥ്, ശ്രീജിത്ത് പൂത്തില്ലം, എം.സുരേന്ദ്രനാഥ്, ഷനറ്റ്, പ്രദീഷ് കെ.സി. തുടങ്ങിയവർ സംസാരിച്ചു
The Kannur District Committee of the National Teachers' Council held a march and dharna at the DDE office.
