---
title: "സംസ്ഥാനത്ത്  സ്വകാര്യ ബസ്സുകൾ 22 മുതൽ  അനിശ്ചിത കാല സമരത്തിലേക്ക് ;  വിദ്യാർത്ഥികളുടെ നിരക്ക് വർധന പ്രധാന ആവശ്യം"
english_title: "Private buses in the state to go on indefinite strike from 22nd; Fare hike for students is the main demand, Thalassery Private Bus Operators Association says it will not back down"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/303443/private-buses-in-the-state-to-go-on-indefinite-strike-from-22nd-fare-hike-for-students-is-the-main-demand-thalassery-private-bus-operators-association-says-it-will-not-back-down"
published_at: "2025-07-19T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687b4b0c5c579_Untitled-3_copy.jpg"
keywords: []
---

# സംസ്ഥാനത്ത്  സ്വകാര്യ ബസ്സുകൾ 22 മുതൽ  അനിശ്ചിത കാല സമരത്തിലേക്ക് ;  വിദ്യാർത്ഥികളുടെ നിരക്ക് വർധന പ്രധാന ആവശ്യം

> **Lead Summary:** (www.panoornews.in0സ്വകാര്യ ബസ്സ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാ നത്തെ സ്വകാര്യ ബസ്സുകൾ ഈ മാസം 22 മുതൽ അനിശ്ചിതകാലത്തേക്ക് ബസ്സ് സർവ്വീസ് നിർത്തിവെക്കും.

## Article Content

(www.panoornews.in0സ്വകാര്യ ബസ്സ് വ്യവസായം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാ നത്തെ സ്വകാര്യ ബസ്സുകൾ ഈ മാസം 22 മുതൽ അനിശ്ചിതകാലത്തേക്ക് ബസ്സ് സർവ്വീസ് നിർത്തിവെക്കും.

വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുക, ലിമിറ്റ്ഡ സ്റ്റോപ്പ്, ദീർഘദൂര ബസ്സുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, ബസ്സ് ജീവനക്കാർക്ക് പി.സി.സി. വേണമെന്ന കരിനിയമം പിൻവലിക്കുക, ഇ-ചലാൻ വഴിയുള്ള അന്യായമായ പിഴ ചുമത്തൽ അവസാനിപ്പിക്കുക. എന്നീ വിവിധ ആവശ്യ ങ്ങൾ ഉന്നയിച്ചാണ് സമരം.

സമരത്തിന് മുന്നോടിയായി കണ്ണൂർ ജില്ലാ ബസ്സ് ഓപ്പറേ റ്റേർസ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ജില്ലയിൽ വാഹന പ്രചര ണജാഥ നടത്തും. ബസ് വ്യവസായം സംരക്ഷിക്കാനാവശ്യമായ നടപടിക്രമങ്ങൾ സർക്കാർ പരിഗണിക്കാത്തതിനാലാണ് നഷ്ട്ടം സഹിച്ച് ബസ്സ് സർവ്വീസ് നിർത്തിവെച്ചു കൊണ്ടുള്ള സമരത്തിന് സംസ്ഥാനത്തെ ബസ്സുടമകൾ തയ്യാറാകുന്നതെന്നും നേതാക്കൾ പറഞ്ഞു.

പ്രവർത്തന ചിലവിലെ വർദ്ധനവും, ബസ്സുകളിൽ കയറുന്ന യാത്രക്കാരുടെ എണ്ണ ത്തിലെ കുറവും മൂലം സ്വകാര്യ ബസ്സ് മേഖല വളരെയേറെ പ്രതിസന്ധിയിലാണ്. ബസ്സു കളുടെ എണ്ണം വർഷംതോറും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പൊതുഗതാഗത മേഖലയിൽ മഹാഭൂരിപക്ഷം യാത്രക്കാരുടെയും യാത്ര ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്ന, സാധാരണക്കാരുടെ ഏറ്റവും ചിലവ് കുറഞ്ഞ യാത്ര ഉപാധിയായ, സംസ്ഥാന സർക്കാരിന് ഒരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയും ഇല്ലാത്ത, സംസ്ഥാന ഖജനാവിലേക്ക് കോടികൾ നികുതിയിനത്തിൽ മുൻകൂറായി നൽകി ക്കൊണ്ടിരിക്കുന്ന, ലക്ഷക്കണക്കിന് ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകിക്കൊണ്ടിരിക്കുന്ന, സംസ്ഥാനത്ത് 90% വിദ്യാർത്ഥികളെയും കുറഞ്ഞ നിരക്കിൽ ബസ്സുകളിൽ കയറ്റി കൊണ്ടു പോകുന്ന നിലവിലുള്ള സ്വകാര്യ ബസ്സുകൾ എങ്കിലും നിലനിൽക്കണമെങ്കിൽ സർക്കാർ കണ്ണുതുറന്നേ മതിയാകൂ എന്നും നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ തലശ്ശേരി അസോസിയേഷൻ പ്രസിഡണ്ട് കെ.വേലായുധൻ, ജന.സെക്രട്ടറി കെ.ഗംഗാധരൻ, ട്രഷറർ കെ.പ്രേമാനന്ദൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ജിനചന്ദ്രൻ, വൈസ് പ്രസിഡണ്ട്‌മാരായ ടി.പി. പ്രേമനാഥൻ, കെ.ദയാനന്ദൻ, ജോയിൻ്റ് സെക്രട്ടറിമാരായ എൻ.പി. വിജയൻ, എം.കെ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/303443/private-buses-in-the-state-to-go-on-indefinite-strike-from-22nd-fare-hike-for-students-is-the-main-demand-thalassery-private-bus-operators-association-says-it-will-not-back-down)