---
title: "കാറിലെത്തി സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം ;  പുളിയാവ് സ്വദേശി യുവാവ് അറസ്റ്റിൽ"
english_title: "Puliyav native arrested for displaying nudity to schoolgirls in car"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/302768/puliyav-native-arrested-for-displaying-nudity-to-schoolgirls-in-car"
published_at: "2025-07-16T08:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687713158b23a_Untitled-2_copy.jpg"
keywords: []
---

# കാറിലെത്തി സ്കൂൾ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം ;  പുളിയാവ് സ്വദേശി യുവാവ് അറസ്റ്റിൽ

> **Lead Summary:** സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം. പുളിയാവ് സ്വദേശി യുവാവ് അറസ്റ്റിൽ. ചെക്യാട് പുളിയാവ് സ്വദേശി പന്നിയൻ്റെവിട അനസ് നെയാണ് നാദാപുരം എസ് ഐ വിഷ്ണുനാഥ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്തു.

## Article Content

സ്കൂൾ വിട്ട് വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം. പുളിയാവ് സ്വദേശി യുവാവ് അറസ്റ്റിൽ. ചെക്യാട് പുളിയാവ് സ്വദേശി പന്നിയൻ്റെവിട അനസ് നെയാണ് നാദാപുരം എസ് ഐ വിഷ്ണുനാഥ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ ആക്റ്റ് പ്രകാരം കേസെടുത്തു.

ഇന്നലെ വൈകിട്ട് നാദാപുരം -തലശ്ശേരി സംസ്ഥാന പാതയിൽ ബസ് ഇറങ്ങി ചാലപ്പുറം റോഡിലേക്ക് നടന്ന് പോവുകയായിരുന്നു രണ്ട് വിദ്യാർത്ഥിനികൾ . ഈ സമയത്ത് കാറിൽ എത്തിയ അനസ് വസ്ത്രം മാറ്റി ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു.

കുട്ടികൾ കാറിൻ്റെ നമ്പർ സഹിതം നാദാപുരം പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് രാത്രി തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/302768/puliyav-native-arrested-for-displaying-nudity-to-schoolgirls-in-car)