---
title: "ബസുകളിലെ പാട്ട് ; ബസ്സ്റ്റാൻ്റുകളിൽ ആർ.ടി.ഒ പരിശോധന, നിരവധി ബസുകൾക്ക് പിഴ"
english_title: "Singing on buses; RTO inspects bus stands, fines imposed on several buses"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300617/singing-on-buses-rto-inspects-bus-stands-fines-imposed-on-several-buses"
published_at: "2025-07-05T09:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6868aa1975ba4_Untitled-3_copy.jpg"
keywords: []
---

# ബസുകളിലെ പാട്ട് ; ബസ്സ്റ്റാൻ്റുകളിൽ ആർ.ടി.ഒ പരിശോധന, നിരവധി ബസുകൾക്ക് പിഴ

> **Lead Summary:** പാട്ട് വെക്കാൻ പാടില്ലെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പിലെ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി.

## Article Content

പാട്ട് വെക്കാൻ പാടില്ലെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പിലെ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി.

നിരവധി ബസുകൾക്ക് പിഴയീടാക്കുകയും ചെയ്‌തു മിനിഞ്ഞാന്ന് മുതലാണ് തളിപ്പറമ്പിലുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ആരംഭിച്ചത്.

ആദ്യത്തെ ആഴ്‌ചയിൽ പ്രത്യേക പരിശോധനകളാണ് നടത്തിവരുന്നത്. പല ബസുകളിലും ഓഡിയോ സംവിധാനങ്ങൾ ഊരിമാറ്റിയിട്ടുണ്ടെങ്കിലും ബോക്സു‌കൾ മാറ്റിയിട്ടില്ല.

ജില്ലയിൽ സർവീസ് നടത്തുന്ന ബസുകളിലെ ഓഡിയോ-വീഡിയോ സംവിധാനങ്ങളും അമിതശബ്ദം ഉണ്ടാക്കുന്ന ഹോണുകളും നീക്കം ചെയ്യാൻ കഴിഞ്ഞ ദിവസം ആർ ടി ഒ നിർദേശം നൽകിയിരുന്നു. ഊരിമാറ്റാൻ അനുവദിച്ച സമയം കഴിഞ്ഞതിനെ തുടർന്നാണ് നിയമ ലംഘനം കണ്ടെത്താൻ പരിശോധന തുടങ്ങിയത്. വാഹനത്തിൻ്റെ പെർമിറ്റ് ഫിറ്റ്നസ് റദ്ദാക്കൽ, 10,000 രൂപ വരെയുള്ള പിഴ തുടങ്ങിയ നടപടികളുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഡ്രൈവർക്കെതിരായും നടപടിയുണ്ടാകും. വാതിൽ തുറന്നുവെച്ച് സർവീസ്

നടത്തുന്നതും, ബോണറ്റിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. ബസുകളിൽ പാട്ടിന് നിയമപരമായ വിലക്ക് നേരത്തെ തന്നെയുണ്ടെങ്കിലും പ്രാവർത്തികമായിരുന്നില്ല. തളിപ്പറമ്പിലെ പരിശോധനകൾക്ക് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ രജിത്ത്, അസി. ഇൻസ്പെക്ടർമാരായ കെ സുബിൻ, സുധീഷ്, എൻഫോഴ്‌സ്മെൻ്റ് അംഗം വി. ഷാജു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300617/singing-on-buses-rto-inspects-bus-stands-fines-imposed-on-several-buses)