---
title: "വീടിന് നേരെ വെടിവെപ്പ് ; മഞ്ചേശ്വരം പൊലീസ് കേസെടുത്തു"
english_title: "Manjeswaram police register case after firing at house"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300560/manjeswaram-police-register-case-after-firing-at-house"
published_at: "2025-07-04T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867f8026088b_Untitled-1_copy.jpg"
keywords: []
---

# വീടിന് നേരെ വെടിവെപ്പ് ; മഞ്ചേശ്വരം പൊലീസ് കേസെടുത്തു

> **Lead Summary:** വീടിനു നേരെ വെടിയുതിർത്തുവെന്ന പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഓർക്കാടി നല്ലങ്കിപദവ് ബേക്കറി ജംഗ്ഷനിലെ ബി.എം ഹരീഷിന്റെ വീടിന് നേരെയാണ് പുലർച്ചെ 2.30ഓടെ ആരോ വെടിയുതിർത്ത ത്. ജനലിനാണ് വെടിയേറ്റത്. വീടിന്റെ ജനൽഗ്ലാസ് തകർന്നു.

## Article Content

വീടിനു നേരെ വെടിയുതിർത്തുവെന്ന പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. ഓർക്കാടി നല്ലങ്കിപദവ് ബേക്കറി ജംഗ്ഷനിലെ ബി.എം ഹരീഷിന്റെ വീടിന് നേരെയാണ് പുലർച്ചെ 2.30ഓടെ ആരോ വെടിയുതിർത്ത ത്. ജനലിനാണ് വെടിയേറ്റത്. വീടിന്റെ ജനൽഗ്ലാസ് തകർന്നു.

ഹരീഷും കുടുംബവും സംഭവം നടക്കുമ്പോൾ മുറിക്കകത്ത് ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. വലിയ ശബ്ദംകേട്ട് ഞെട്ടിയുണർന്ന ഹരീഷ് ലൈറ്റിട്ട് വാതിൽ തുറന്നപ്പോൾ കാറും സ്‌കൂട്ടറും സ്റ്റാർട്ട് ചെയ്‌ത് പോകുന്നതായി കണ്ടുവെന്ന് പോലീസിൽ നൽകിയ പരാതി യിൽ പറയുന്നു. പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വെടിയുണ്ട ജനൽ തുളച്ചുകടന്നെങ്കിലും ഉറ ങ്ങിക്കിടക്കുന്നവരുടെ ദേഹത്ത് കൊള്ളാതിരുന്നതിനാൽ ദുരന്തമൊഴിവായി. പന്നി ശല്യ മുള്ള പ്രദേശമാണിത്. നായാട്ടുസംഘം പന്നിക്ക് വെടിവെച്ചപ്പോൾ ലക്ഷ്യം തെറ്റി പതിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300560/manjeswaram-police-register-case-after-firing-at-house)