---
title: "കഥ വായിച്ചാൽ ശമ്പളം, നാണയം ശേഖരിച്ചാൽ സമ്മാനം ഓൺലൈനിൽ   തട്ടിപ്പിൻ്റെ പെരുമഴ ; കണ്ണൂരുകാർക്ക്  നഷ്ടപ്പെട്ടത് ലക്ഷങ്ങൾ"
english_title: "Pay if you read the story, prize if you collect coins. Online fraud in full swing; Kannur residents lose lakhs"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300537/pay-if-you-read-the-story-prize-if-you-collect-coins-online-fraud-in-full-swing-kannur-residents-lose-lakhs"
published_at: "2025-07-04T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867d78c9d89e_Untitled-9_copy.jpg"
keywords: []
---

# കഥ വായിച്ചാൽ ശമ്പളം, നാണയം ശേഖരിച്ചാൽ സമ്മാനം ഓൺലൈനിൽ   തട്ടിപ്പിൻ്റെ പെരുമഴ ; കണ്ണൂരുകാർക്ക്  നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

> **Lead Summary:** കഥ വായിച്ചാൽ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനത്തിൽ ഒരാൾക്ക് കൂടി പണം നഷ്ടപ്പെട്ടു. വളപട്ടണത്തെ പി.സി.പ്രശാന്ത്കുമാറിൻ്റെ 20,300 രൂപയാണ് തട്ടിപ്പുകാർ കവർന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രശാന്ത്‌കുമാറിന് ലൂക്ക് എന്ന ആപ്ലിക്കേഷൻ ലഭിച്ചിരുന്നു.

## Article Content

കഥ വായിച്ചാൽ ശമ്പളം ലഭിക്കുമെന്ന വാഗ്ദാനത്തിൽ ഒരാൾക്ക് കൂടി പണം നഷ്ടപ്പെട്ടു. വളപട്ടണത്തെ പി.സി.പ്രശാന്ത്കുമാറിൻ്റെ 20,300 രൂപയാണ് തട്ടിപ്പുകാർ കവർന്നത്. വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴി പ്രശാന്ത്‌കുമാറിന് ലൂക്ക് എന്ന ആപ്ലിക്കേഷൻ ലഭിച്ചിരുന്നു.

ഇതിൽ കയറിയ പ്പോൾ പാർട്ട്‌ടൈം ജോലി (കഥ/നോവൽ വായ - ന) ലഭിക്കുമെന്ന് സന്ദേശം കിട്ടി. തുടർന്ന് തട്ടിപ്പു കാരുടെ നിർദേശപ്രകാരം വിവിധ ടാസ്കുകൾക്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു നൽകുകയായിരുന്നു. നൽകിയ പണമോ, വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതിരുന്നതോടെയാണ് വഞ്ചനയ്ക്കിരയായതായി പ്രശാന്ത്കുമാറിന് മനസിലായത്. കഴിഞ്ഞ ദിവസവും സമാന രീതിയിൽ നിരവധി പേർ തട്ടിപ്പിനിരയായിരുന്നു.

പഴയ നാണയങ്ങൾ ശേഖരിച്ചാൽ സമ്മാനം ലഭിക്കുമെന്ന വാഗ്ദാനം വിശ്വസിച്ച് പണമയച്ചു നൽകിയ ആൾക്ക് 18,020 രൂപ നഷ്‌ടപ്പെട്ടു. കണ്ണൂരിലെ പി.ഡി പത്രോസിനാണ് പണം നഷ്‌ടപ്പെട്ട ത്. പഴയ നാണയങ്ങൾ ശേഖരിക്കുന്നതിന് ഗിഫ്റ്റ് ലഭിക്കുമെന്ന സന്ദേശം വാട്‌സ്ആപ്പിലൂടെയാണ് പത്രോസിന് ലഭിച്ചത്. ഇത് വിശ്വസിച്ച പത്രോസിൽ നിന്ന് വിവിധ ചാർജുകൾ എന്ന പേരിൽ

പണം തട്ടിയെടുക്കുകയായിരുന്നു.

കണ്ണൂർ സിറ്റിയിലെ മുഹമ്മദ് ആദിലിന്റെ 12,000 രൂപയാണ് ഓൺലൈൻ തട്ടിപ്പുകാർ കവർന്നത്. ബൈക്ക് റെൻ്റൽ സ്ഥാപനം നടത്തുന്നയാളാണ് ആദിൽ. അക്കൗണ്ടിലേക്ക് 1200 രൂപ അയക്കേണ്ടതിന് പകരം 12,000 രൂപ അയച്ചതായി വിശ്വസിപ്പിച്ച് ഒരാൾ വ്യാജ സന്ദേശമയക്കുകയായിരുന്നു. ഇത് വിശ്വസിച്ച് അക്കൗണ്ട് പരിശോധി ക്കാതെ ആദിൽ 12,000 രൂപ അയച്ചുനൽകുകയായിരുന്നു. ഓൺലൈൻ വെബ്സൈറ്റ് വഴി സാധനം വാങ്ങിയ കണ്ണൂരിലെ ചാന്ദിനിക്ക് 38,000 രൂപ നഷ്‌ടപ്പെട്ടു. വാങ്ങിയ സാധനം റിട്ടേൺ ചെയ്യുന്നതിന് ഗൂഗിളിൽ ലഭിച്ച നമ്പറിൽ ബന്ധ പ്പെടുകയായിരുന്നു. പ്രതികൾ അയച്ചു നൽകിയ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്‌തപ്പോൾ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ടു.

ടെലഗ്രാം വഴി പാർട്ട്‌ടൈം ജോലി ചെയ്യുന്ന തിന് വിവിധ അക്കൗണ്ടുകളിലേക്ക് പണമയച്ച് നൽകിയ കണ്ണപുരത്തെ മുഹമ്മദ് ഷഹീനിന് 71,000 രൂപ നഷ്‌ടപ്പെട്ടു. പരാതികളിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. സി.ഐ: മഹേഷ് കണ്ടമ്പേത്തിന്റെ നേത്യത്വത്തിൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300537/pay-if-you-read-the-story-prize-if-you-collect-coins-online-fraud-in-full-swing-kannur-residents-lose-lakhs)