---
title: "കൂത്ത്പറമ്പ് മണ്ഡലം സമഗ്ര ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി ; ആസ്വാദന ക്കുറിപ്പ് രചനാ മത്സരവും, പ്രശ്നോത്തരിയും  നടന്നു."
english_title: "Koothparamba Mandal Comprehensive Astrology Education Project; A quiz and essay writing competition was held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300510/koothparamba-mandal-comprehensive-astrology-education-project-a-quiz-and-essay-writing-competition-was-held"
published_at: "2025-07-04T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6867b4c721bd0_Untitled-7_copy.jpg"
keywords: []
---

# കൂത്ത്പറമ്പ് മണ്ഡലം സമഗ്ര ജ്യോതിസ് വിദ്യാഭ്യാസ പദ്ധതി ; ആസ്വാദന ക്കുറിപ്പ് രചനാ മത്സരവും, പ്രശ്നോത്തരിയും  നടന്നു.

> **Lead Summary:** കൂത്തുപറമ്പ് മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ആസ്വാദനക്കുറിപ്പ് രചനാ മത്സരവും, പ്രശനോത്തരിയും പഞ്ചായത്ത് മുനിസിപ്പൽ തലത്തിൽ നടന്നു. കൂത്തുപറമ്പ് നഗരസഭാ തല മത്സരം വി.കെ.സി.ഹാളിൽ കൂത്ത്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ പി.രാമകൃഷ്‌ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.

## Article Content

കൂത്തുപറമ്പ് മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി ആസ്വാദനക്കുറിപ്പ് രചനാ മത്സരവും, പ്രശനോത്തരിയും പഞ്ചായത്ത് മുനിസിപ്പൽ തലത്തിൽ നടന്നു. കൂത്തുപറമ്പ് നഗരസഭാ തല മത്സരം വി.കെ.സി.ഹാളിൽ കൂത്ത്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ പി.രാമകൃഷ്‌ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.

ബാലകൃഷ്ണൻ മാസ്റ്റർ, കെ.പി.രമേശ് ബാബു, എം.സി.ശ്രീജ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് മുൻസിപ്പൽ തലം ആസ്വാദനകുറിപ്പ് മത്സരത്തിൽ യുപി വിഭാ ഗം:ഐ പി ബാബു (കെ. യൂ.പി),ജ്വാന ഹൻസിക (എസ്.കെ.യൂ.പി.), ദേവ ദർശ് എൻ എസ് (കൂത്തുപറമ്പ് ജി.എച്ച്.എസ്. എസ്) എന്നിവർ ഒന്നുമുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.എൽ പി വിഭാഗം: പാർവണ അനീഷ് (കുഞ്ഞ മ്പു സ്‌മാരകം എൽ.പി), മിക്ത പി വി (തൃക്കണ്ണാപുരം വെസ്റ്റ് എൽപി ), ജിഷണിയ ജയേഷ് (ആമ്പിലാട് എൽ.പി) എന്നിവർ ഒന്നുമുതൽ മൂന്ന് വരെ സ്ഥാനങ്ങൾ നേടി.

മണ്ഡലം തല ആസ്വാദനക്കുറിപ്പ് മത്സരം നാളെ ഉച്ചക്ക് 2 മണിക്ക് പാനൂർ പി ആർ ലൈബ്രറി ഹാളിൽ വെച്ച് നടക്കും. പഞ്ചായത്ത് തലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൽ.പി വിഭാഗത്തിലെ മൂന്നു കുട്ടികളെയും യു.പിവിഭാഗത്തിലെ മൂന്നു കൂട്ടികളെയും ഹൈസ്‌കൂൾ തലത്തിൽ നിന്നു ണ്ട് വീതം കുട്ടികളുമാണ് മണ്ഡലം തല മത്സരത്തിൽ പങ്കെടുക്കുന്നത്. തുടർന്ന് ജ്യോതിസ് പദ്ധതിയും പിആർ ലൈബ്രറിയും ചേർന്ന് ന ത്തുന്ന ക്വിസ് മത്സരവും നടക്കും. ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയ ടെ ഭാഗമായി എംഎൽഎ ഫണ്ടിൽ നിന്ന് സ്‌കൂളുകൾക്ക് വിതരണം ചെ യ്‌ത് പുസ്‌തകങ്ങളുടെ ഫലപ്രദമായ ഉപയോഗമാണ് ഈ പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300510/koothparamba-mandal-comprehensive-astrology-education-project-a-quiz-and-essay-writing-competition-was-held)