---
title: "പാനൂർ വിദ്യാരംഗം കലാ സാഹിത്യ വേദി   പ്രവർത്തന ഉദ്ഘാടനവും,  കഥ പെയ്യുന്ന സ്കൂൾ വരാന്തകൾ എന്ന  അധ്യാപകരുടെ കഥാ സമാഹാരത്തിന്റെ പ്രകാശന കർമവും നടന്നു."
english_title: "The inauguration of the Panur Vidyarangam Kala Sahitya Vedi and the release of the teachers' story collection titled Katha Peyyunna Skool Varantakal were held."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300355/the-inauguration-of-the-panur-vidyarangam-kala-sahitya-vedi-and-the-release-of-the-teachers-story-collection-titled-katha-peyyunna-skool-varantakal-were-held"
published_at: "2025-07-03T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6866a97a46102_Untitled-1_copy.jpg"
keywords: []
---

# പാനൂർ വിദ്യാരംഗം കലാ സാഹിത്യ വേദി   പ്രവർത്തന ഉദ്ഘാടനവും,  കഥ പെയ്യുന്ന സ്കൂൾ വരാന്തകൾ എന്ന  അധ്യാപകരുടെ കഥാ സമാഹാരത്തിന്റെ പ്രകാശന കർമവും നടന്നു.

> **Lead Summary:** പാനൂർ:പാനൂർ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനവും, കഥ പെയ്യുന്ന സ്കൂൾ വരാന്തകൾ എന്ന അധ്യാപകരുടെ കഥാ സമാഹാരത്തിന്റെ പ്രകാശന കർമവും നടന്നു

## Article Content

പാനൂർ:പാനൂർ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തന ഉദ്ഘാടനവും, കഥ പെയ്യുന്ന സ്കൂൾ വരാന്തകൾ എന്ന അധ്യാപകരുടെ കഥാ സമാഹാരത്തിന്റെ പ്രകാശന കർമവും നടന്നു

വിളക്കോട്ടൂർ യു പി സ്കൂളിലാണ് പരിപാടി നടന്നത്. സ്കൂൾ എച്ച് എം ടി കെ നജീബ് സ്വാഗതം പറഞ്ഞു പാനൂർ എ ഇ ഒ ബൈജു കേളോത്ത് ന്റെ അധ്യക്ഷതയിൽ പ്രശസ്ത കഥാകൃത്ത് ടി പി വേണുഗോപാലൻ സംഗീത സംവിധായകൻ എ എം ദിലീപ് കുമാറിന് പുസ്തകം നൽകി പുസ്തക പ്രകാശനം നിർവഹിച്ചു..

സാഹിത്യകാരനായ രാജു കാട്ടുപുനം പുസ്തകം പരിചയ പ്പെടുത്തി. ഉപജില്ല കോ ഓഡിനേറ്റർ കെ എം സുനലൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു..

വാർഡ് മെമ്പർ വി പി മനോജ്‌, പാനൂർ ബി പി സി കെ സിമ്മി, സംഗീത സംവിധായകൻ എ എം ദിലീപ്കുമാർ, എച്ച് എം ഫോറം സെക്രട്ടറി സി കെ ബിജേഷ്, അക്കാദമിക് കൌൺസിൽ സെക്രട്ടറി ആർ കെ രാജേഷ് കുമാർ, വിദ്യാരംഗം കണ്ണൂർ ജില്ല കോ ഓഡിനേറ്റർ അരുൺജിത്ത് പഴശ്ശി, മുൻ ജില്ല അസിസ്റ്റന്റ് കോ ഓഡിനേറ്റർ സുന്ദരേശൻ തളത്തിൽ,കഥാ സമാഹാരത്തിന്റെ ചീഫ് എഡിറ്റർ എം ടി അനിത, സബ് എഡിറ്റർ കെ ടി ശ്രീവത്സൻ,സ്കൂൾ മാനേജർ എം മുരളീധരൻ, വിദ്യാരംഗം ജില്ല കമ്മിറ്റി അംഗം ടി അരുൺകുമാർ, pta പ്രസിഡന്റ്‌ കെ കെ പ്രകാശൻ,മദർ pta പ്രസിഡന്റ്‌ കെ പി അശ്വതി എന്നിവർ ആശംസ പ്രസംഗം നടത്തി

സ്കൂൾ കോ ഓഡിനേറ്റർ ടി ലിൻസി നന്ദി പറഞ്ഞു വിദ്യാരംഗം ഉപജില്ല കമ്മിറ്റിയുടെ സ്വാഗതസംഗീത ശിൽപ്പവും അരങ്ങേറി..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300355/the-inauguration-of-the-panur-vidyarangam-kala-sahitya-vedi-and-the-release-of-the-teachers-story-collection-titled-katha-peyyunna-skool-varantakal-were-held)