---
title: "കിലോയ്ക്ക് 33 രൂപ ; ഈ മാസം മുതൽ സപ്ലൈകോയിൽ നിന്ന് എട്ട് കിലോ കെ - റൈസ്"
english_title: "From this month, eight kilos of K-rice from Supplyco"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300214/from-this-month-eight-kilos-of-k-rice-from-supplyco"
published_at: "2025-07-03T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68661d7f8d976_Untitled-1_copy.jpg"
keywords: []
---

# കിലോയ്ക്ക് 33 രൂപ ; ഈ മാസം മുതൽ സപ്ലൈകോയിൽ നിന്ന് എട്ട് കിലോ കെ - റൈസ്

> **Lead Summary:** ഈ മാസം മുതൽ സപ്ലൈകോയിൽ നിന്ന് എട്ട് കിലോ കെ - റൈസ്കാർഡുടമകൾക്ക് രണ്ട് തവണയായി വാങ്ങാം. നിലവിൽ അഞ്ചി കിലോയാണ് നൽകുന്നത്.

## Article Content

ഈ മാസം മുതൽ സപ്ലൈകോയിൽ നിന്ന് എട്ട് കിലോ കെ - റൈസ്കാർഡുടമകൾക്ക് രണ്ട് തവണയായി വാങ്ങാം. നിലവിൽ അഞ്ചി കിലോയാണ് നൽകുന്നത്.

45 ലക്ഷത്തിലധികം കാർഡുടമകൾ സപ്ലൈകോയെ ആശ്രയിക്കുന്നുണ്ട്. കെ - റൈസും പച്ചരിയുമായി 10 കിലോ നൽകിയിരുന്നത് തുടരും. മട്ട, ജയ, കുറുവ ഇവയിൽ ഏതെങ്കിലും ഒരു അരിയാണ് കെ - റൈസിലുള്ളത്. കിലോയ്ക്ക് 42-47 നിരക്കിൽ പൊതുവിപണിയിൽനിന്ന് വാങ്ങുന്ന അരിയാണ് സംസ്ഥാന സർക്കാർ 33 രൂപക്ക് വിതരണം ചെയ്യുന്നത്. കിലോയ്ക്ക് 35-37 രൂപയ്ക്ക് വാങ്ങുന്ന പച്ചരി 29 രൂപയ്ക്കാണ് സപ്ലൈകോ വഴി നൽകുന്നത്. എന്നാൽ പലയിടത്തും പച്ചരി കിട്ടാനില്ല എന്ന പോരായ്മയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300214/from-this-month-eight-kilos-of-k-rice-from-supplyco)