---
title: "പേടിക്കേണ്ട, പൊട്ടില്ല ; കൂത്ത്പറമ്പിലേത് 'വ്യാജ ബോംബ്'"
english_title: "Don't be afraid, it won't explode; The one in Koothparampi is a 'fake bomb'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300187/dont-be-afraid-it-wont-explode-the-one-in-koothparampi-is-a-fake-bomb"
published_at: "2025-07-03T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68660a6cce1c3_Untitled-1_copy.jpg"
keywords: []
---

# പേടിക്കേണ്ട, പൊട്ടില്ല ; കൂത്ത്പറമ്പിലേത് 'വ്യാജ ബോംബ്'

> **Lead Summary:** കൂത്തുപറമ്പ്:കൂത്തുപറമ്പ് മാങ്ങാട്ടിടത്തു നിന്ന് കണ്ടെത്തിയത് വ്യാജ ബോംബ്. ഉപ്പിലപ്പീടിക ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ആറ് സ്റ്റീൽ കണ്ടെയ്‌നറുകളാണ് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നത്.

## Article Content

കൂത്തുപറമ്പ്:കൂത്തുപറമ്പ് മാങ്ങാട്ടിടത്തു നിന്ന് കണ്ടെത്തിയത് വ്യാജ ബോംബ്. ഉപ്പിലപ്പീടിക ഓയിൽ മില്ലിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ആറ് സ്റ്റീൽ കണ്ടെയ്‌നറുകളാണ് ചൊവ്വാഴ്ച കണ്ടെത്തിയിരുന്നത്.

പനമരത്തിൻ്റെ അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സ്ഥലം ഉടമ തേങ്ങ ശേഖരിക്കാൻ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം

ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ പോലീസിനെ അറിയിക്കുകയാ യിരുന്നു. പോലീസും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും, ബോംബെന്ന് കരുതിയ കണ്ടെ യ്‌നറുകൾ ശ്രദ്ധയോടെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ബോംബ് സ്ക്വാഡ് വിജനമായ സ്ഥലത്ത് എത്തിച്ച് ബോംബുകൾ നിർവീര്യമാക്കാൻ ശ്രമിച്ച പ്പോഴാണ് മണൽ നിറച്ചതാണെന്ന് മനസ്സിലായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300187/dont-be-afraid-it-wont-explode-the-one-in-koothparampi-is-a-fake-bomb)