---
title: "ജാഗ്രത, പുതിയ ചക്രവാത ചുഴി  ; ജൂലൈ 5 വരെ സംസ്ഥാനത്ത് അതിശക്ത മഴ   "
english_title: "Be careful, new cyclone is coming; Heavy rains in the state till July 5"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300155/be-careful-new-cyclone-is-coming-heavy-rains-in-the-state-till-july-5"
published_at: "2025-07-03T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6865d6a13e7ee_Untitled-2_copy.jpg"
keywords: []
---

# ജാഗ്രത, പുതിയ ചക്രവാത ചുഴി  ; ജൂലൈ 5 വരെ സംസ്ഥാനത്ത് അതിശക്ത മഴ   

> **Lead Summary:** തെക്കൻ ജാർഖണ്ഡിന് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് തുടരുകയാണ്.

## Article Content

തെക്കൻ ജാർഖണ്ഡിന് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്ന് 2 ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പ് തുടരുകയാണ്.

കണ്ണൂരും കാസർകോടുമാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 05 വരെ സംസ്ഥാനത്താകെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജൂലൈ 2, 3 തിയതികളിൽ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300155/be-careful-new-cyclone-is-coming-heavy-rains-in-the-state-till-july-5)