---
title: "കതിരൂർ വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് ; പുതിയ കെട്ടിടം റവന്യുമന്ത്രി നാടിന് സമർപ്പിച്ചു."
english_title: "Kathiroor Village Office is now smart; Revenue Minister dedicates new building to the nation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300118/kathiroor-village-office-is-now-smart-revenue-minister-dedicates-new-building-to-the-nation"
published_at: "2025-07-02T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686545a02a4ea_Untitled-1_copy.jpg"
keywords: []
---

# കതിരൂർ വില്ലേജ് ഓഫീസ് ഇനി സ്മാർട്ട് ; പുതിയ കെട്ടിടം റവന്യുമന്ത്രി നാടിന് സമർപ്പിച്ചു.

> **Lead Summary:** കതിരൂർ: 44 ലക്ഷം രൂപ ചിലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നാടിന് സമർപ്പിച്ചു. ശിലാഫലകം അനാഛാദനം സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവഹിച്ചു

## Article Content

കതിരൂർ: 44 ലക്ഷം രൂപ ചിലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. റവന്യു ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നാടിന് സമർപ്പിച്ചു. ശിലാഫലകം അനാഛാദനം സ്പീക്കർ അഡ്വ എ എൻ ഷംസീർ നിർവഹിച്ചു

600 ഓളം വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആയി മാറുന്ന അത്ഭുതകരമായമാറ്റത്തിലേക്ക് കേരളത്തിന്റെ റവന്യൂ മേഖല മാറുകയാണെന്ന്

റവന്യൂ ഭവന നിർമ്മാണ വകുപ്പ്

മന്ത്രി കെ. രാജൻ. ഓൺലൈനായുള്ള ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിന്റെ സർവ്വേ സൊല്യൂഷൻ ഇന്ത്യ തന്നെ ശ്രദ്ധിച്ച ഏറ്റവും സുതാര്യവും വേഗതയിലുമുള്ള സർവ്വേ സൊല്യൂഷൻ ആണെന്നും ഭൂപരണത്തിൽ കേരളം ഇന്ത്യക്ക് മാതൃകയാക്കുന്ന മഹനീയമായ പരിഷ്കാരം ആണ് സർവ്വേ സൊല്യൂഷൻ.

ഡിജിറ്റൽ സംവിധാനങ്ങളിൽ കോർത്തിണക്കിയ ഒരു ഭൂഭരണം മോഡൽ കേരളത്തിൽ സാധ്യമാക്കാൻ സാധിച്ചു.

റവന്യൂ വകുപ്പിൽ വിപ്ലവകരമായ മാറ്റം

നടക്കുമ്പോൾ ഏറ്റവും പ്രകടമായി കാണേണ്ടത് പൂമുഖ പടിവാതിൽ ആയ റവന്യൂ വകുപ്പിന്റെ അടിസ്ഥാന ഘടകങ്ങളായ വില്ലേജ് ഓഫീസുകളിൽ നിന്നും ആണെന്നും തിരിച്ചറിവോടെയാണ് വില്ലേജുകളെ ജനങ്ങളുടെ പ്രശ്നങ്ങൾ എത്രയും വേഗത്തിൽ പരിഹരിക്കാൻ വേണ്ടി സ്മാർട്ട് വില്ലേജുകൾ ആയി മാറ്റുന്നത് എന്നും മന്ത്രി പറഞ്ഞു

കതിരൂർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ

നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷനായി.

എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്നത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കുകയാണ് റവന്യൂ വകുപ്പ് എന്നും സാങ്കേതിക നൂലാമലകൾ പൂർണമായും പരിഹരിച്ച് എല്ലാ സേവനങ്ങളും ലളിതവൽക്കരിക്കുകയാണ് സ്മാർട്ട് വില്ലേജിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്ന് സ്പീക്കർ പറഞ്ഞു.

കേരള സർക്കാരിൻറെ വികസനോൻമുഖ ഭരണ നയത്തിൻറെ ഭാഗമായി റവന്യൂ വകുപ്പ് നടപ്പിലാക്കി വരുന്ന എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്‌മാർട്ട് പദ്ധതിയുടെ ഭാഗമായാണ് യാഥാർത്ഥ്യമായരിക്കുന്നത്.

മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി. ജനസൗഹൃദപരവും, ആധുനിക രീതിയിലും സുതാര്യവും ഉത്തരവാദിത്വപരമായും ജനങ്ങൾക്ക് സേവനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പുതിയ ഓഫീസ് കെട്ടിടങ്ങളിൽ സ്മാർട്ട് ആക്കുന്നതിലൂടെ ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ വളരെ വേഗത്തിൽ ലഭിക്കും.

ഒറ്റ നിലകളിലായി ആകെ ചതുരശ്ര 117.3 മീറ്ററിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത് .

കണ്ണൂർ ജില്ലാ കലക്ടർ ഭരണാനുമതിയിലൂടെ ലഭിച്ച 44 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയിരിക്കുന്നത്.

പ്രവർത്തിക്ക് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തലശ്ശേരി എക്‌സിക്യൂട്ടീവ് എഞ്ചിനിയർക്ക് സാങ്കേതികനുമതിയും നൽകി.

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ തലശ്ശേരി കാര്യാലയത്തിൽ നിന്നും പ്രവർത്തിക്കായി ടെണ്ടർ വിളിച്ചതിൽ കുറഞ്ഞ തുക രേഖപ്പെടുത്തിയ കാസർഗോഡ് ചെങ്ങള സ്വദേശിയായ കെ എ ഫൈസൽ എന്ന കരാറുകാരന് 12 മാസ കാലാവധിയിൽ പൂർത്തീകരിക്കണമെന്ന വ്യവസ്ഥയിൽ നടപടിക്രമങ്ങൾ പാലിച്ച് പ്രവർത്തി ഏൽപ്പിക്കുകയും കരാറുകാരൻ പ്രവർത്തി ഏറ്റെടുത്താണ്പൂർത്തികരിച്ചത്.

പുതിയ വില്ലേജ് ഓഫീസിൽ ആധുനിക രീതിയിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെയ്റ്റിംഗ് റൂം, ഓഫീസ് റൂം, ഓഫീസർ റൂം, ഡോക്യുമെൻറ് റൂം, ഡൈനിംഗ് ഹാൾ സൗകര്യങ്ങൾ എന്നിവയുൾക്കൊള്ളുന്നതാണ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം.

ചടങ്ങിൽ വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിനായി ഒന്നര സെന്റ് സ്ഥലം വിട്ടു നൽകിയ കെ. ഷൈമ, നിർമ്മാണ പ്രവർത്തി പൂർത്തീകരിച്ച കരാറുകാരൻ ഫൈസൽ എന്നിവർക്കുള്ള ഉപഹാരം നിയമസഭാ സ്പീക്കർ ഷംസീർ നൽകി

തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

എ ഡി എം കല ഭാസ്കർ,

തലശ്ശേരി സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, തലശ്ശേരി തഹസിൽദാർ എം വിജേഷ്,കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി സനിൽ, പുത്തലത്ത് സുരേഷ് ബാബു, എം എസ് നിഷാദ്, എംപി അരവിന്ദാക്ഷൻ, ബഷീർ ചെറിയാണ്ടി , കെ രജീഷ്,വി സത്യാലാൽ, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300118/kathiroor-village-office-is-now-smart-revenue-minister-dedicates-new-building-to-the-nation)