---
title: "സുഭിക്ഷ ഹോട്ടലുകളിൽ ഊൺനിരക്ക് 30 രൂപയാക്കി ; ഓർഡർ വന്നിട്ടില്ലെന്ന് ആർ.ഐ"
english_title: "Meal prices in Subhiksha hotels have been increased to Rs 30; RI says no orders have been received"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300051/meal-prices-in-subhiksha-hotels-have-been-increased-to-rs-30-ri-says-no-orders-have-been-received"
published_at: "2025-07-02T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6864f23f9cc17_Untitled-3_copy.jpg"
keywords: []
---

# സുഭിക്ഷ ഹോട്ടലുകളിൽ ഊൺനിരക്ക് 30 രൂപയാക്കി ; ഓർഡർ വന്നിട്ടില്ലെന്ന് ആർ.ഐ

> **Lead Summary:** ഭക്ഷ്യപൊതുവി തരണവകുപ്പ് 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗ മായി സംസ്ഥാനത്ത് തുടങ്ങിയ 'സുഭിക്ഷ' ഹോട്ടലുകളിൽ ഉച്ചയൂൺ നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയാക്കി. കുടുംബശ്രീ 'ജന കീയ' ഹോട്ടലുകളിലേതുപോലെ 'സുഭിക്ഷ' ഹോട്ടലുകളിലും ഊണിന് 30 രൂപയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ ചെയ്തിരുന്നു.

## Article Content

ഭക്ഷ്യപൊതുവി തരണവകുപ്പ് 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗ മായി സംസ്ഥാനത്ത് തുടങ്ങിയ 'സുഭിക്ഷ' ഹോട്ടലുകളിൽ ഉച്ചയൂൺ നിരക്ക് 20 രൂപയിൽ നിന്ന് 30 രൂപയാക്കി. കുടുംബശ്രീ 'ജന കീയ' ഹോട്ടലുകളിലേതുപോലെ 'സുഭിക്ഷ' ഹോട്ടലുകളിലും ഊണിന് 30 രൂപയാക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ ചെയ്തിരുന്നു.

ഊൺ വില കൂട്ടുന്ന കാര്യത്തിൽ ഉത്തരവ് വന്നിട്ടില്ലെന്ന് തലശേരി റേഷനിംഗ് ഇൻസ്പെക്ടർ പ്രതികരിച്ചു. പാഴ്സലുകൾ നൽകാമെന്നും തീരുമാനമുണ്ട്. 30 രൂപ ഊൺ വില നൽകേണ്ടി വരുമ്പോൾ പാഴ്സലിന് കണ്ടെയ്നറിൻ്റെ വിലയടക്കം 40 രൂപ ഈടാക്കേണ്ടി വന്നേക്കും.

അതേ സമയം പ്രാരംഭ ചെലവുകൾ ക്കായി ഹോട്ടലുകൾക്ക് അനുവദിച്ചിരുന്ന തുക കുറയ്ക്കുകയും ചെയ്തു. ഒരു ഹോട്ടലിന് 10 ലക്ഷം രൂപവരെ നൽകിയിരുന്നത് ഏഴുലക്ഷമായാണ് കുറച്ചത്. ഓരോ ജില്ലയിലും ഒന്നിലധികം ഹോട്ടലുകൾ തുടങ്ങാൻ ശുപാർശ ലഭിക്കുന്ന സാഹചര്യത്തിലാണിത്. ഹോട്ടലുകളുടെ തുടർ പ്രവർത്തന ത്തിന് ആവർത്തനച്ചെലവിനത്തിൽ ദ്വൈമാസാടിസ്ഥാനത്തിൽ അനുവദിക്കുന്ന വൈദ്യുതിനിരക്ക് 2000 രൂപ യായും വെള്ളക്കരം 600 രൂപയായും നിശ്ചയിച്ചു. സബ്സിഡി നിരക്കിലുള്ള അരി യഥാസമയം ലഭിക്കാത്തതും മറ്റു കാരണം കൊണ്ടും 'സുഭിക്ഷ' ഹോട്ടലുകൾ പലതും പ്രതിസന്ധിയിലായിരുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'ജനകീയ' ഹോട്ടലുകളുടെ മറ്റൊരു പതിപ്പാണ് 'സുഭിക്ഷ'. കണ്ണൂർ ജില്ലയിൽ കണ്ണൂർ, തലശേരി, പെരിങ്ങത്തൂർ എന്നിവിടങ്ങളിലാണ് സുഭിക്ഷ ഉള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300051/meal-prices-in-subhiksha-hotels-have-been-increased-to-rs-30-ri-says-no-orders-have-been-received)