---
title: "വളപട്ടണം പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു ; യുവതി ഭർത്താവിനൊപ്പം പോയി."
english_title: "Search continues for missing youth in Valapattanam river; woman went with her husband"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299903/search-continues-for-missing-youth-in-valapattanam-river-woman-went-with-her-husband"
published_at: "2025-07-01T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686403e6ac37b_download.jpg"
keywords: []
---

# വളപട്ടണം പുഴയിൽ കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു ; യുവതി ഭർത്താവിനൊപ്പം പോയി.

> **Lead Summary:** ഇന്നലെ പുലർച്ചെ വളപട്ടണം പുഴയിൽ ചാടുകയും മൽസ്യബന്ധന തൊഴിലാളികൾ രക്ഷപ്പെടുത്തുകയും ചെയ്‌ത യുവതി ഭർത്താവിൻ്റെ കൂടെപ്പോയി. പെരിയാട്ടടുക്കത്തെ യുവതിയാണ് ഭർത്താവിനൊപ്പം പോയത്.

## Article Content

ഇന്നലെ പുലർച്ചെ വളപട്ടണം പുഴയിൽ ചാടുകയും മൽസ്യബന്ധന തൊഴിലാളികൾ രക്ഷപ്പെടുത്തുകയും ചെയ്‌ത യുവതി ഭർത്താവിൻ്റെ കൂടെപ്പോയി. പെരിയാട്ടടുക്കത്തെ യുവതിയാണ് ഭർത്താവിനൊപ്പം പോയത്.

സുഹൃത്ത് പെരിയാട്ടടുക്കത്ത് തന്നെയുള്ള രാജുവിന്റെ (35) കൂടെയെത്തിയാണ് യുവതി പുഴയിൽ ചാടിയത്. രാജുവും ചാടിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിട്ടില്ല. പുഴയിൽ നീന്തുന്നതിനിടയിലാണ് മൽസ്യബന്ധന തൊഴിലാളികൾ അവശനിലയിലായ യുവതിയെ രക്ഷപ്പെടുത്തിയത്. വളപട്ടണം പോലീസ് സ്റ്റേഷനിലെത്തിച്ച യുവതിയെ ബേക്കൽ പോലീസ് എത്തി കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്തതിനാൽ കോടതിയിൽ ഹാജരാക്കി. കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചു. കോടതിയിലെത്തിയ ഭർത്താവ് മര്യാദക്ക് ജീവിക്കാൻ തയ്യാറാണെങ്കിൽ സ്വീകരിക്കാമെന്നു പറഞ്ഞു. യുവതി അത് സമ്മതിച്ച് ഭർത്താവിൻ്റെ കൂടെ പോവുകയാ യിരുന്നു. യുവതിക്ക് രണ്ട് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299903/search-continues-for-missing-youth-in-valapattanam-river-woman-went-with-her-husband)