---
title: "ചെണ്ടയാട് സരസ്വതി വിജയം യു.പി സ്കൂളിൽ നടന്ന  സ്കൂൾ ലീഡർ  തിരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി."
english_title: "Chendayad Saraswati's victory The school leader election held at UP School was a unique experience for the students."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299891/chendayad-saraswatis-victory-the-school-leader-election-held-at-up-school-was-a-unique-experience-for-the-students"
published_at: "2025-07-01T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863f64c22d89_Untitled-3_copy.jpg"
keywords: []
---

# ചെണ്ടയാട് സരസ്വതി വിജയം യു.പി സ്കൂളിൽ നടന്ന  സ്കൂൾ ലീഡർ  തിരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി.

> **Lead Summary:** ചെണ്ടയാട്: ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ ഒരുക്കിയാണ് സ്കൂൾ ലീഡർ / ഡെപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പ് നടത്തിയത്.

## Article Content

ചെണ്ടയാട്: ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ ഒരുക്കിയാണ് സ്കൂൾ ലീഡർ / ഡെപ്യൂട്ടി ലീഡർ തിരഞ്ഞെടുപ്പ് നടത്തിയത്.

ചെണ്ടയാട് സരസ്വതി വിജയം യു.പി സ്കൂളിൽ നടന്ന സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് വിദ്യാർത്ഥികൾക്ക് പുതുമയാർന്ന അനുഭവമായി. സമ്പൂർണ്ണമായി ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രം (EVM) ഉപയോഗിച്ച് നടത്തിയ തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

ഹാസിൽ ഹർഷ് ടെലിവിഷൻ, റിഫ ഫാത്തിമ ക്ലോക്ക്, ഷഹർബാന ഫാൻ, സിയാൻ കസേര, ശ്രീഹരി ബക്കറ്റ്, ഉജ്വൽ ബൾബ് ചിഹ്നങ്ങളിലാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് വേറിട്ട അനുഭവമായിരുന്നെന്ന് മത്സരാർത്ഥികൾ പറഞ്ഞു.

പത്രികാ സമർപ്പണം, പ്രചരണം, മൗന പ്രചാരണം, പോസ്റ്റർ ഒരുക്കം തുടങ്ങി പൊതു തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും തെരഞ്ഞെടുപ്പിൽ ഉൾപ്പെടുത്തി. കുട്ടികൾക്ക് ജനാധിപത്യത്തിന്‍റെ മൂല്യങ്ങൾ നേരിലറിയാനും അനുസരണവും സംഘാടനശേഷിയും വികസിപ്പിക്കാനും അവസരമായിരുന്നു ഈ പ്രവർത്തനമെന്ന് അധ്യാപകർ പറഞ്ഞു.

ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചത് തിരഞ്ഞെടുപ്പിന് സാങ്കേതിക താഴ്ചയും കാര്യക്ഷമതയും നൽകുകയും ചെയ്തു. മികച്ച രീതിയിൽ നടന്ന ഈ തിരഞ്ഞെടുപ്പ് വിദ്യാർത്ഥികളിൽ നേതൃഗുണങ്ങൾ വളർത്താനും തുല്യമായ മത്സരഭാവം ഉറപ്പാക്കാനും വലിയ വഴിയൊരുക്കി. തിരഞ്ഞെടുപ്പിലെ മത്സര ഫലം ബുധനാഴ്ച പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299891/chendayad-saraswatis-victory-the-school-leader-election-held-at-up-school-was-a-unique-experience-for-the-students)