---
title: "വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് കെ.എസ്.എഫ്.ഇയെ വഞ്ചിച്ച പയ്യന്നൂർ സ്വദേശിക്ക്   തടവും പിഴയും"
english_title: "Payyannur native who cheated KSFE by producing fake certificate sentenced to imprisonment and fine"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299824/payyannur-native-who-cheated-ksfe-by-producing-fake-certificate-sentenced-to-imprisonment-and-fine"
published_at: "2025-07-01T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863b04c93372_Untitled-4_copy.jpg"
keywords: []
---

# വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച് കെ.എസ്.എഫ്.ഇയെ വഞ്ചിച്ച പയ്യന്നൂർ സ്വദേശിക്ക്   തടവും പിഴയും

> **Lead Summary:** കണ്ണൂർ : ശമ്പള സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് കെ.എസ്.എഫ് ഇയെ വഞ്ചിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും 60,000 രൂപ പിഴയും. പയ്യന്നൂർ തെക്കെമമ്പലം കണ്ടമ്പത്ത്പറമ്പ് ഹൗസിൽ കെ.പി സുനിൽ കുമാറിനെയാണ് തലശേരി വിജിലൻസ് കോടതി ജഡ്‌ജി കെ.രാമകൃഷ്‌ണൻ ശിക്ഷിച്ചത്.

## Article Content

കണ്ണൂർ : ശമ്പള സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് കെ.എസ്.എഫ് ഇയെ വഞ്ചിച്ച കേസിൽ പ്രതിക്ക് ആറുവർഷം കഠിന തടവും 60,000 രൂപ പിഴയും. പയ്യന്നൂർ തെക്കെമമ്പലം കണ്ടമ്പത്ത്പറമ്പ് ഹൗസിൽ കെ.പി സുനിൽ കുമാറിനെയാണ് തലശേരി വിജിലൻസ് കോടതി ജഡ്‌ജി കെ.രാമകൃഷ്‌ണൻ ശിക്ഷിച്ചത്.

വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂനിറ്റ് രജിസ്റ്റർ ചെയ്‌ത കേസിലാണ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി കെ.എസ്.എഫ്.ഇ പയ്യന്നൂർ ബ്രാഞ്ചിലുള്ള ചിട്ടിയിൽ 66-ാം നമ്പർ ചിറ്റാളനായ രണ്ടാം പ്രതി ചിട്ടിയിൽ നിന്നും 50,000 രൂപ വായ്‌പയെടുക്കുന്നതിനായി ഒന്നാംപ്രതിയുടെ സഹായത്തോടെ ചെറുകുന്ന് പഞ്ചായത്തിലെ ക്ലാർക്കായിരുന്ന കെ.വി കുഞ്ഞപ്പൻ്റെ പേരിൽ എമേം കുറ്റൂർ പഞ്ചായത്തിൽ ജോലി ചെയ്യുന്നതായി കാണിച്ച് കുഞ്ഞപ്പൻ്റെ അറിവും സമ്മത വും ഇല്ലാതെ വ്യാജമായി ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കി കെ.എസ്.എഫ്.ഇ പയ്യന്നൂർ ബ്രാഞ്ചിൽ ഹാജരാക്കി ലോൺ കൈപ്പറ്റി വഞ്ചിച്ചെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയും എരമം കുറ്റൂർ പഞ്ചായത്ത് സെക്രട്ടറിയുമായിരുന്ന പി.പോളിൻ്റെ സഹായത്തോ ടെയാണ് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയത്. കേസ് വിചാരണയിലിരിക്കെ ഒന്നാം പ്രതി പോൾ മരണപ്പെട്ടു. 2000 ജനുവരി 25നാണ് കേസിനാസ്‌പദമായ സംഭവം. വി ജിലൻസ് കണ്ണൂർ യൂനിറ്റ് ഡിവൈ.എസ്.പിയായിരുന്ന കെ.പി നാരായണൻ രജിസ്റ്റർ ചെയ്‌ത കേസിൽ ഇൻസ്‌പെക്ടർമാരായിരുന്ന വി.എൻ വിശ്വനാഥൻ, കെ.സി ലോറൻസ് എ ന്നിവരാണ് അന്വേഷണം നടത്തിയത്. ഡിവൈ.എസ്.പിയായിരുന്ന എം. ദാമോദരനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ഉഷാകുമാരി ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299824/payyannur-native-who-cheated-ksfe-by-producing-fake-certificate-sentenced-to-imprisonment-and-fine)