---
title: "തലശേരി ട്രഷറിയിൽ ജീവനക്കാരെയും, ഇടപാടുകാരെയും ഭീതിയിലാക്കി  കുഞ്ഞ് പെരുമ്പാമ്പ്"
english_title: "Baby python terrorizes employees and customers at Thalassery Treasury"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299805/baby-python-terrorizes-employees-and-customers-at-thalassery-treasury"
published_at: "2025-07-01T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863a262542b4_Untitled-1_copy.jpg"
keywords: []
---

# തലശേരി ട്രഷറിയിൽ ജീവനക്കാരെയും, ഇടപാടുകാരെയും ഭീതിയിലാക്കി  കുഞ്ഞ് പെരുമ്പാമ്പ്

> **Lead Summary:** തലശേരി: തലശ്ശേരി ട്രഷറിയിൽ കയറിക്കൂടിയ കുഞ്ഞ് പെരുമ്പാമ്പ് ജീവനക്കാരെയും, പെൻഷൻ വാങ്ങാൻ എത്തിയവരെയും പരിഭ്രാന്തിയിലാക്കി.

## Article Content

തലശേരി: തലശ്ശേരി ട്രഷറിയിൽ കയറിക്കൂടിയ കുഞ്ഞ് പെരുമ്പാമ്പ് ജീവനക്കാരെയും, പെൻഷൻ വാങ്ങാൻ എത്തിയവരെയും പരിഭ്രാന്തിയിലാക്കി.

തലശേരി സബ് ട്രഷറിയിലെ ജനൽ കമ്പിയിൽ ചുറ്റിപിണഞ്ഞ നിലയിലാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കാണപ്പെട്ടത്. ഏകദേശം 3 ദിവസം പ്രായമേ ഉണ്ടായിരു ന്നുള്ളൂ.

ട്രഷറി ആവശ്യങ്ങൾക്കായി എത്തിയ ആളുടെ ശ്രദ്ധയിലാണ് സംഭവം ആദ്യം പതിഞ്ഞത്. ജീവനക്കാർ വനം വകുപ്പിനെ അറിയിച്ചു. സർപ്പ വളണ്ടിയറും മാർക്ക് പ്രവർത്തകനുമായ ബിജിലേഷ് കോടിയേരി സ്ഥലത്തെത്തി പാമ്പിൻ കുഞ്ഞിനെ പിടികൂടി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299805/baby-python-terrorizes-employees-and-customers-at-thalassery-treasury)