---
title: "വീടിനു മുന്നിൽ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു"
english_title: "Young man dies tragically after being hit by car while talking to friend"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299733/young-man-dies-tragically-after-being-hit-by-car-while-talking-to-friend"
published_at: "2025-07-01T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863758a43126_68636ad9bbb64_uuu.jpg"
keywords: []
---

# വീടിനു മുന്നിൽ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** വീടിന് മുന്നിലെ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു. കക്കാട് സ്വദേശിയും കാരാത്തോട് താമസക്കാരനുമായ എട്ടുവീട്ടിൽ മൂസ മുഹമ്മത് കുട്ടി (കുട്ടി മോൻ - 30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടം.

## Article Content

വീടിന് മുന്നിലെ റോഡരികിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കെ കാറിടിച്ച് യുവാവ് മരിച്ചു. കക്കാട് സ്വദേശിയും കാരാത്തോട് താമസക്കാരനുമായ എട്ടുവീട്ടിൽ മൂസ മുഹമ്മത് കുട്ടി (കുട്ടി മോൻ - 30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നോടെയാണ് അപകടം.

വീടിന് മുന്നിൽ റോഡരികിൽ സുഹൃത്ത് ഊരകം മേൽമുറി സ്വദേശി സനൂപുമായി സംസാരിച്ചു നിൽക്കുമ്പോൾ വേങ്ങര ഭാഗത്ത് നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു. മൃതദേഹം മലപ്പുറം ഗവൺമെൻറ് ആശുപത്രിയിൽ. പിതാവ് : മുഹമ്മദലി (ചെമ്പയിൽ കുഞ്ഞിപ്പു) മാതാവ് : ബിരിയാമു. സഹോദരങ്ങൾ : ഷാനവാസ്, ജുവൈരിയ, ജുമൈലത്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299733/young-man-dies-tragically-after-being-hit-by-car-while-talking-to-friend)