---
title: "ഇന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിച്ചു ; പുതുക്കിയ നിരക്ക് അറിയാം    "
english_title: "Train ticket prices have increased from today; know the revised rates"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299714/train-ticket-prices-have-increased-from-today-know-the-revised-rates"
published_at: "2025-07-01T10:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68636801d425c_Untitled-12_copy.jpg"
keywords: []
---

# ഇന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിച്ചു ; പുതുക്കിയ നിരക്ക് അറിയാം    

> **Lead Summary:** രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്കിൽ പ്രഖ്യാപിച്ച വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റെയിൽവേ ബോർഡ് പുതിയ നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതവുമാൻ വർദ്ധിക്കും.

## Article Content

രാജ്യത്ത് റെയിൽവേ ടിക്കറ്റ് നിരക്കിൽ പ്രഖ്യാപിച്ച വർദ്ധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. റെയിൽവേ ബോർഡ് പുതിയ നിരക്ക് വർധന പട്ടിക പുറത്തിറക്കി. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസ വ‌ർദ്ധിക്കും. എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതവുമാൻ വർദ്ധിക്കും.

എസി ത്രീടയർ, ചെയർകാർ, ടു ടയർ എസി, ഫസ്റ്റ് ക്ലാസ് എന്നിവയ്ക്കാണ് 2 പൈസ വർദ്ധന നടപ്പാക്കുന്നത്. സെക്കൻഡ് ക്ലാസ്, സ്ലീപർ ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസ വീതം കിലോമീറ്ററിന് വർധിപ്പിക്കും.

ഓർഡിനറി നോൺ എസി ടിക്കറ്റുകൾക്ക് 500 കിമീ വരെ ടിക്കറ്റ് നിരക്കിൽ മാറ്റമുണ്ടാകില്ല. 501 കിമീ മുതൽ 1500 കിമീ വരെ 5 രൂപ ടിക്കറ്റിന് വർധിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299714/train-ticket-prices-have-increased-from-today-know-the-revised-rates)