---
title: "കണ്ണൂർ വളപട്ടണം പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി ; കൂടെ ചാടിയ യുവാവിനായി തിരച്ചിൽ"
english_title: "A young woman who jumped into the Valapattanam river in Kannur was rescued; a search is underway for the young man who jumped with her."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299599/a-young-woman-who-jumped-into-the-valapattanam-river-in-kannur-was-rescued-a-search-is-underway-for-the-young-man-who-jumped-with-her"
published_at: "2025-06-30T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68627eb273e04_1000779059.jpg"
keywords: []
---

# കണ്ണൂർ വളപട്ടണം പുഴയിൽ ചാടിയ യുവതിയെ രക്ഷപ്പെടുത്തി ; കൂടെ ചാടിയ യുവാവിനായി തിരച്ചിൽ

> **Lead Summary:** വളപട്ടണം പുഴയിൽ ചാടിയ കാസർകോട് സ്വദേശിനിയായ ഭർതൃമതിയായ യുവതിയെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തെരച്ചിൽ ഊർജിതമാക്കി. ഇന്ന് രാവിലെയാണ് സംഭവം. കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസ്സുകാരിയെ യാണ് വളപട്ടണം പുഴയുടെ ഓരത്തുനിന്ന് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

## Article Content

വളപട്ടണം പുഴയിൽ ചാടിയ കാസർകോട് സ്വദേശിനിയായ ഭർതൃമതിയായ യുവതിയെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തെരച്ചിൽ ഊർജിതമാക്കി. ഇന്ന് രാവിലെയാണ് സംഭവം. കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസ്സുകാരിയെ യാണ് വളപട്ടണം പുഴയുടെ ഓരത്തുനിന്ന് നാട്ടുകാർ രക്ഷപ്പെടുത്തിയത്.

തുടർന്ന് ഇവർ വളപട്ടണം പോലീസിന് വിവരമറിയിക്കുകയായിരുന്നു. യുവതി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞ ഉടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ പേരോ മറ്റ് വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.

പുഴയിൽ തിരച്ചിൽ നടത്തുന്നതിനായി ഫയർഫോഴ്സിന്റെയും സ്കൂബാ ടീമിന്റെയും സഹായം തേടിയിട്ടുണ്ട്. പ്രദേശവാസികളും തിരച്ചിലിൽ പങ്കുചേരുന്നുണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299599/a-young-woman-who-jumped-into-the-valapattanam-river-in-kannur-was-rescued-a-search-is-underway-for-the-young-man-who-jumped-with-her)