---
title: "ചെറുവാഞ്ചേരിയിൽ കാട്ടാനയെ ഓടിക്കുന്നതിനിടയിൽ  പടക്കം പൊട്ടി യുവാവിനും, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കും പരിക്കേറ്റു"
english_title: "A youth and a beat forest officer were injured when a firecracker exploded while chasing a wild elephant in Cheruvancherry."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299577/a-youth-and-a-beat-forest-officer-were-injured-when-a-firecracker-exploded-while-chasing-a-wild-elephant-in-cheruvancherry"
published_at: "2025-06-30T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68626ea023d54_Untitled-11_copy.jpg"
keywords: []
---

# ചെറുവാഞ്ചേരിയിൽ കാട്ടാനയെ ഓടിക്കുന്നതിനിടയിൽ  പടക്കം പൊട്ടി യുവാവിനും, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കും പരിക്കേറ്റു

> **Lead Summary:** ചെറുവാഞ്ചേരി: ചെറുവാഞ്ചേരി കണ്ണവം ഉന്നതിയുടെ ഭാഗമായ ഇളമാങ്കൽ പ്രദേശത്ത് കാട്ടാനയെ ഓടിക്കുന്നതിനിടയിൽ കൈയിലിരുന്ന പടക്കം പൊട്ടി യുവാവിനും കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കും പരിക്കേറ്റു. ഇളമാങ്കലിലെ കള്ള് ചെത്ത് തൊഴിലാളിയായ സുനിലിനാണ് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്.

## Article Content

ചെറുവാഞ്ചേരി: ചെറുവാഞ്ചേരി കണ്ണവം ഉന്നതിയുടെ ഭാഗമായ ഇളമാങ്കൽ പ്രദേശത്ത് കാട്ടാനയെ ഓടിക്കുന്നതിനിടയിൽ കൈയിലിരുന്ന പടക്കം പൊട്ടി യുവാവിനും കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കും പരിക്കേറ്റു. ഇളമാങ്കലിലെ കള്ള് ചെത്ത് തൊഴിലാളിയായ സുനിലിനാണ് കൈപ്പത്തിക്ക് സാരമായി പരിക്കേറ്റത്.

സുനിലിനെ ആദ്യം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. ജോബിന് (34) പടക്കത്തിന്റെ ചീളുകൾ തെറിച്ച് കാലിൻ്റെ തുടക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഇളമാങ്കൽ പ്രദേശത്ത് കാട്ടാനകളിറങ്ങി കൃഷികൾ നശിപ്പിച്ചിരുന്നു. വീടിന്റെ പരിസരത്ത് കാട്ടാനകൾ ഇറങ്ങിയതറിഞ്ഞ് നാട്ടുകാരും വനംവകു പ്പ് ഉദ്യോഗസ്ഥരും ചേർന്ന് ബഹളം വെച്ച് ആനകളെ ഓടിക്കുന്നതിനിടയിലാണ് സുനിലിന്റെ കൈയിൽ ഉണ്ടായിരുന്ന പടക്കം പൊട്ടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299577/a-youth-and-a-beat-forest-officer-were-injured-when-a-firecracker-exploded-while-chasing-a-wild-elephant-in-cheruvancherry)