---
title: "വീടിനു മുകളിലേക്ക് വീണ മരം  മുറിച്ചു നീക്കാൻ ഉടമകളും, അധികൃതരും തയ്യാറാകുന്നില്ല ; പാനൂർ നഗരസഭക്കു മുന്നിൽ സത്യാഗ്രഹമിരിക്കാൻ ദമ്പതികൾ"
english_title: "Owners and authorities are not willing to cut down the tree that fell on top of the house; Couple to sit in protest in front of Panur Municipality"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299564/owners-and-authorities-are-not-willing-to-cut-down-the-tree-that-fell-on-top-of-the-house-couple-to-sit-in-protest-in-front-of-panur-municipality"
published_at: "2025-06-30T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686265969a86d_Untitled-9_copy.jpg"
keywords: []
---

# വീടിനു മുകളിലേക്ക് വീണ മരം  മുറിച്ചു നീക്കാൻ ഉടമകളും, അധികൃതരും തയ്യാറാകുന്നില്ല ; പാനൂർ നഗരസഭക്കു മുന്നിൽ സത്യാഗ്രഹമിരിക്കാൻ ദമ്പതികൾ

> **Lead Summary:** കനത്ത കാറ്റിലും മഴയിലും, വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റാൻ അധികൃതരും മരം ഉടമയും തയ്യാറാകാന്നുല്ലെന്ന് പരാതി. 39-ാം വാർഡിൽ

## Article Content

കനത്ത കാറ്റിലും മഴയിലും, വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റാൻ അധികൃതരും മരം ഉടമയും തയ്യാറാകാന്നുല്ലെന്ന് പരാതി. 39-ാം വാർഡിൽ

തെക്കേ പാനൂർ - ഗവ: ആയുർവേദ ആശുപത്രിക്കടുത്ത് കാമ്പുറത്ത് അനുശ്രീ എന്ന വീടിന് മുകളിലാണ് ഇക്കഴിഞ്ഞ 25ന് വൈകുന്നേരം 4 - 30 മണിയോടുകൂടി മരം വീണത്. കാമ്പുറത്ത് അനുശ്രീ വീട്ടിലെ എൻ അനീഷ് കുമാറിന്റെയും കെ.സുരേഖയുടെയും വീടിന് മുകളിൽ തൊട്ടടുത്ത കുഞ്ഞി മഠത്തിൽ രാധയുടെയും രവീന്ദ്രന്റെയും പറമ്പിൽ നിന്നുള്ള മരമാണ് മുറിഞ്ഞുവീണത്. 5 ദിവസമായിട്ടും മരങ്ങൾ മുറിച്ചു മാറ്റാൻ ആവശ്യമായ നടപടികൾ ഉടമകൾ സ്വീകരിച്ചിട്ടില്ല. ഓടുകൾ, സൺഷേഡ്, ഷീറ്റ് എന്നിവയും തകർന്നു. കുഞ്ഞി മഠത്തിൽ രാധയുടെയും രവീന്ദ്രന്റെയും വീട്ടുപറമ്പിലെ തെങ്ങ്, മാവ്, പ്ലാവ്, കുറുക്കൂട്ടി, പടുമരം എന്നിവയും അനീഷ് കുമാറിന്റെ വീട്ടിലേക്ക് ചാഞ്ഞു നിൽക്കുകയാണ്.

2019 മുതൽ അനീഷ് കുമാറും സുരേഖ

യും നഗരസഭ, വില്ലേജ് ഓഫീസ്, സബ് കലക്ടർ,തഹസിൽദാർ , ജില്ലാ കലക്ടർ, വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയിരുന്നു. മരം മുറിച്ചു നീക്കാൻ വേണ്ടി നേരത്തെ ഉത്തരവ് ഉണ്ടായിരുന്നു. വകുപ്പ് മന്ത്രി പങ്കെടുത്ത തലശ്ശേരിയിൽ നടന്ന അദാലത്തിൽ പരാതി നൽകിയപ്പോൾ മരം എത്രയും വേഗം മുറിച്ചു നീക്കാൻ ഉത്തരവിട്ടത് ആയിരുന്നു. 2023 ൽ തലശ്ശേരിയിൽ നടന്ന മന്ത്രി രാധാകൃഷ്ണൻ പങ്കെടുത്ത കരുതലും കൈതാങ്ങും അദാലത്തിൽ മരം മുറിച്ചു നീക്കാൻ ഉത്തരവിട്ടത് ആയിരുന്നു.

പക്ഷേ ആ ഉത്തരവും നടപ്പായില്ല.

മരം ഉടമകളായ രാധയും രവീന്ദ്രനും പൊതുമരാമത്ത് വകുപ്പ്, പഞ്ചായത്ത് വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവരാണ്. മരം മുറിച്ചു നീക്കാത്തതിൽ പ്രതിഷേധിച്ച് അനീഷ് കുമാറും കുടുംബവും നഗരസഭ ഓഫീസിന് മുന്നിൽ സത്യാഗ്രഹം ആരംഭിക്കാൻ തയ്യാറായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299564/owners-and-authorities-are-not-willing-to-cut-down-the-tree-that-fell-on-top-of-the-house-couple-to-sit-in-protest-in-front-of-panur-municipality)