---
title: "മനേക്കരയിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ  അനുമോദിച്ച് കസ്തൂർബാ ജനശ്രീയും, ജവഹർ ബാൽ മഞ്ജും"
english_title: "Kasturba Janashree and Jawahar Bal Manju congratulate the high achieving students in Manekkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299527/kasturba-janashree-and-jawahar-bal-manju-congratulate-the-high-achieving-students-in-manekkara"
published_at: "2025-06-30T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862485a313b2_Untitled-8_copy.jpg"
keywords: []
---

# മനേക്കരയിൽ ഉന്നത വിജയികളായ വിദ്യാർത്ഥികളെ  അനുമോദിച്ച് കസ്തൂർബാ ജനശ്രീയും, ജവഹർ ബാൽ മഞ്ജും

> **Lead Summary:** ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും , എല്‍. എസ്. എസ്, യു. എസ്. എസ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്കും മനേക്കര കസ്തൂര്‍ബാ ജനശ്രീയുടെയും, ജവഹര്‍ ബാല്‍ മഞ്ചിൻ്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി.

## Article Content

ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും , എല്‍. എസ്. എസ്, യു. എസ്. എസ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികള്‍ക്കും മനേക്കര കസ്തൂര്‍ബാ ജനശ്രീയുടെയും, ജവഹര്‍ ബാല്‍ മഞ്ചിൻ്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി.

കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം വി. സി. പ്രസാദ് വിദ്യാര്‍ഥികള്‍ക്ക് ഉപഹാരംങ്ങളും, കാഷ് അവാര്‍ഡും നല്‍കി ഉദ്ഘാടനം ചെയ്തു. കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയംഗം കെ.പി.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂര്‍ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഭാര്‍ഗവന്‍ മാസ്റ്റർ, വിനോദന്‍ മനത്താനത്ത് എന്നിവര്‍ സംസാരിച്ചു. വേദശ്രീ പ്രാര്‍ത്ഥന ഗീതം ആലപിച്ചു. മാളവിക എസ് രാജീവ്, അലോന ആര്‍ സുജേഷ്, നിഹാല്‍ വിനോദ് എന്നിവർ മറുപടി പ്രസംഗം നടത്തി.

കെ. ചന്ദ്രബാബു സ്വാഗതവും പ്രദീപന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299527/kasturba-janashree-and-jawahar-bal-manju-congratulate-the-high-achieving-students-in-manekkara)